Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

വിവേകിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; അവസാനമായി ഒരു നോക്ക് കാണാൻ നേരിട്ടെത്തിയത് വിക്രമും സൂര്യയും ജ്യോതികയും തൃഷയും അടക്കം നിരവധി പേർ

വിവേകിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; അവസാനമായി ഒരു നോക്ക് കാണാൻ നേരിട്ടെത്തിയത് വിക്രമും സൂര്യയും ജ്യോതികയും തൃഷയും അടക്കം നിരവധി പേർ

സ്വന്തം ലേഖകൻ

മിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി സിനിമ ലോകം. ഹാസ്യത്തിലൂടെ തമിഴരെയും മലയാളികളെയും കുടുകുടെചിരിപ്പിച്ച വിവേകിന് ആദരാഞ്ജലികളുമായി തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങൾ എത്തി. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി. ജീവനറ്റ വിവേകിന്റെ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞായിരുന്നു താരങ്ങളുടെ മടക്കം.

വിവേകിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വികാര നിർഭരമായ കുറിപ്പ് നിരവധി സിനിമാ താരങ്ങളാണ് പോസ്റ്റ് ചെയ്തത്.വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു.

ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു.

'കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ല. ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ, ഒരിക്കലും മറക്കാൻ കഴിയില്ല. അങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'രംഭ കുറിച്ചു.

ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്‌ബു ഓർക്കുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെരാവിലെയാണ് വിവേക് മരിച്ച്. വിവേക് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഉറ്റവരും ആരാധകരും എല്ലാം. എന്നാൽ പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP