Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദൃശ്യം മോഡൽ ഗുജറാത്തിലും; പൊലീസ് സ്‌റ്റേഷനിൽ കുഴിച്ചിട്ട വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു: കണ്ടെത്തിയത് തലയോട്ടിയുടെയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകൾ

ദൃശ്യം മോഡൽ ഗുജറാത്തിലും; പൊലീസ് സ്‌റ്റേഷനിൽ കുഴിച്ചിട്ട വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു: കണ്ടെത്തിയത് തലയോട്ടിയുടെയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകൾ

സ്വന്തം ലേഖകൻ

സൂറത്ത്: ഗുജറാത്തിലെ പൊലീസ് സ്‌റ്റേഷനിൽ നിന്നും ദൃശ്യം മോഡലിൽ അസ്ഥികൂടം കണ്ടെടുത്തു. ഖത്തോദര പൊലീസ് സ്റ്റേഷനിൽനിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്.

അതേസമയംഅസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെത്താനാകാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അസ്ഥികൂടത്തിന് നാലു വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP