Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്; മുഖത്ത് മുറിവേറ്റ് രക്തം വാർന്നിട്ടും മകളെ കടിച്ച പുലിയെ കൊന്ന് പ്രതികാരം തീർത്ത് രാജഗോപാൽ

മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്; മുഖത്ത് മുറിവേറ്റ് രക്തം വാർന്നിട്ടും മകളെ കടിച്ച പുലിയെ കൊന്ന് പ്രതികാരം തീർത്ത് രാജഗോപാൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിലാണ് സംഭവം. ബൈക്കിൽ പോകവെ രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കാണ് പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീണത്. പുലി രാജ ഗോപാലിന്റെ മകൾ കിരണിനെയാണ് ആക്രമിച്ചത്.

മകളെ ആക്രമിക്കുകയും കാലിൽ പിടിത്തം ഇടുകയും ചെയ്തതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല.

ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP