Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാൻ ഒരുങ്ങി ഇന്ത്യ; രാജ്യത്ത് ഐ ഫോണുകളുടെ വില കുറയും

ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാൻ ഒരുങ്ങി ഇന്ത്യ; രാജ്യത്ത് ഐ ഫോണുകളുടെ വില കുറയും

സ്വന്തം ലേഖകൻ

ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാൻ ഇന്ത്യ ഒരുങ്ങുന്നു. യുഎസ്-ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ് യുഎസ്. മാക്‌ബുക്ക്, ഐപാഡ്, ഐഫോൺ ഉൾപ്പടെയുള്ള സുപ്രധാന ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങുന്നത്.

ചൈനക്ക് പുറത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ടുവരുന്നതോടെ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാവും ഇന്ത്യ. ഈ വർഷം തുടക്കത്തിൽ തന്നെ 5ജി സൗകര്യമുള്ള ഐഫോൺ 12 ഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കും. ഇത് ഐഫോണുകൾക്ക് ഇന്ത്യയിൽ വില കുറയുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം പകുതിയോടെ വിയറ്റ്നാമിൽ ഐപാഡ് നിർമ്മാണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഐപാഡുകളെയും ഐഫോണുകളേയും കൂടാതെ എയർപോഡുകൾ, ഹോംപോഡ് മിനി, മാക്‌ബുക്ക് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ചൈനയിൽനിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഹോംപോഡ് അവതരിപ്പിച്ചത് മുതൽ തന്നെ വിയറ്റ്നാമിൽ വച്ചാണ് നിർമ്മിക്കുന്നത്. ഇവിടുത്തെ ഹോംപോഡ് ഉൽപാദനം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിനെ കൂടാതെ മറ്റ് കമ്പനികളും ചൈന വിടാനൊരുങ്ങുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതേസമയം. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് രൂക്ഷമായ യുഎസ്-ചൈന വാണിജ്യ തർക്കത്തിൽ പുതിയ പ്രസിഡന്റായ ജോ ബൈഡന്റെ ഇടപെടലിൽ അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP