Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

ചില സാമൂഹിക വിരുദ്ധർ പരേഡിലേക്ക് നുഴഞ്ഞുകയറി; ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗം ട്രാക്ടർ ഓടിച്ച് പ്രകോപനം സൃഷ്ടിച്ചു; വിലക്ക് ലംഘിച്ചത് ബികെയു, കിസാൻ മസ്ദൂർ സംഘ് തുടങ്ങിയ സംഘടനകൾ; സമരസമിതിക്ക് ഇവരുമായി ബന്ധമില്ല: സംഘർഷമുണ്ടാക്കിയവരെ തള്ളി സംയുക്ത സമരസമിതി

ചില സാമൂഹിക വിരുദ്ധർ പരേഡിലേക്ക് നുഴഞ്ഞുകയറി; ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗം ട്രാക്ടർ ഓടിച്ച് പ്രകോപനം സൃഷ്ടിച്ചു; വിലക്ക് ലംഘിച്ചത് ബികെയു, കിസാൻ മസ്ദൂർ സംഘ് തുടങ്ങിയ സംഘടനകൾ; സമരസമിതിക്ക് ഇവരുമായി ബന്ധമില്ല: സംഘർഷമുണ്ടാക്കിയവരെ തള്ളി സംയുക്ത സമരസമിതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പ്രകോപനം സൃഷ്ടിത്ത് ആക്രമണം അഴിച്ചു വിട്ടവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമരസമിതി. റാലിക്കിടെ അനാവശ്യമായി നഗരത്തിലേക്ക് പ്രവേശിക്കുകയും സംഘർഷമുണ്ടാക്കിയവരെയുമാണ് വിവിധ കർഷക സംഘടനകൾ തള്ളിപ്പറഞ്ഞത്. ചില സാമൂഹിക വിരുദ്ധർ പരേഡിലേക്ക് നുഴഞ്ഞുകയറി ആക്രമണം അഴിച്ചു വിടുകയായിരുന്നുന്നെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

ബികെയു (ഉഗ്രഹാൻ), കിസാൻ മസ്ദൂർ സംഘ് തുടങ്ങിയവ സംഘടനകളാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. അക്രമസംഭവങ്ങൾ അപലപനീയമാണെന്നും കർഷകരുടെ സംയുക്തസമരസമിതി വിശദീകരിച്ചു. പരേഡിൽ പങ്കെടുത്ത എല്ലാ കർഷകർക്കും അവർ നന്ദി അറിയിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗം ട്രാക്ടർ ഓടിച്ച് ചിലർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

ട്രാക്ടർ റാലിക്കിടെ പലയിടത്തും സംഘർഷമുണ്ടായി.  പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളിൽ ലാത്തിച്ചാർജും നടന്നു . മൂന്നു വഴികളാണ് മാർച്ച് നടത്താനായി ഡൽഹി പൊലീസ് കർഷകർക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആറിടങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണം. കർഷക സമരത്തിൽ പങ്കെടുക്കാത്തവരും ട്രാക്ടർ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടെ സമരക്കാർ ചെങ്കോട്ട നിയന്ത്രണത്തിലാക്കി. ട്രാക്ടർ റാലി നടത്തിയവരിൽ ഒരു വിഭാഗം ചെങ്കോട്ടയിൽ കടന്ന് കൊടികെട്ടി. ഡൽഹിയുടെ ഹൃദയഭാഗമായ ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാർ നിറഞ്ഞു. ലാത്തിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചിട്ടും പിന്മാറാതെ കർഷകർ നിലയുറപ്പിക്കുകയാണ്. മോദി സർക്കാരിന് ഒരു സന്ദേശം നൽകാനാണ് ഇവിടെയെത്തിയതെന്ന് കർഷകർ വ്യക്തമാക്കി. ജോലി പൂർത്തിയാക്കി, ഇനി മടങ്ങുമെന്നും അവർ പറഞ്ഞു.

കർഷകരെ നേരിടാൻ ഐടിഒ അടക്കമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന രംഗത്തിറങ്ങി. ആർ/എ ശങ്കർ റോഡ് മുതൽ ടോക്കടോറ മിന്റോ റോഡ് വരെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. ഡൽഹി മെട്രോ ഗ്രേ ലൈനിന്റെ എല്ലാ ഗേറ്റുകളും അടച്ചതായി ഡിഎംആർസി അറിയിച്ചു. നിലവിലെ ക്രമസമാധാന പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.

സംഘർഷങ്ങളെ തള്ളി ഭാരതീയ കിസാൻ യൂണിയൻ(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി. കർഷക റാലിക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആളുകളെ ഞങ്ങൾക്കറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടികായിത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP