Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയിംസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ശേഷം സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്

എയിംസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ശേഷം സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷത്തെ തടവ്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അഡീഷനൽ മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് രവീന്ദ്ര കുമാർ പാണ്ഡെ ഉത്തരവിട്ടു.

2016 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എയിംസിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചു സുരക്ഷാ ജീവനക്കാരനായ ആർ.എസ്. റാവത്തിനെ സോംനാഥ് ഭാരതി മർദിക്കുക ആയിരുന്നു. കേസിലെ മറ്റു പ്രതികളായ ജഗത് സൈനി, ദിലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ വിട്ടയച്ചു. ജാമ്യത്തിനു മേൽക്കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP