Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങി; സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനു മുൻപ് നിർമ്മാണം പൂർത്തിയാക്കും

പതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങി; സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനു മുൻപ് നിർമ്മാണം പൂർത്തിയാക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൈതൃക പരിപാലന സമിതിയുടെ അനുമതിയോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങി. കഴിഞ്ഞ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയ നടപടി ഈ മാസം 5നു സുപ്രീം കോടതി ശരിവച്ചിരുന്നു.

നിലവിലെ പാർലമെന്റ് മന്ദിരം പൈതൃക പട്ടികയിലുള്ളതാണ്. അതിനാൽ, പൈതൃക പരിപാലന സമിതിയുടെ അനുമതിയോടെ വേണം പദ്ധതി തുടങ്ങാനെന്നു കോടതി നിർദേശിച്ചിരുന്നു. ഇതു ലഭിച്ചതിനു പിന്നാലെ, ഇന്നലെ നിർമ്മാണം തുടങ്ങുകയായിരുന്നു. അടുത്ത വർഷം, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനു മുൻപ് നിർമ്മാണം പൂർത്തിയാക്കും. നിലവിലുള്ള പാർലമെന്റ് മന്ദിരം ബലപ്പെടുത്തുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP