Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രയ്ക്ക് ദാരുണാന്ത്യം; മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 13 മരണം: മരിച്ചവരിൽ നാലു പേർ ഡോക്ടർമാർ

സ്‌കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രയ്ക്ക് ദാരുണാന്ത്യം; മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 13 മരണം: മരിച്ചവരിൽ നാലു പേർ ഡോക്ടർമാർ

സ്വന്തം ലേഖകൻ

ബെംഗളൂരു: സ്‌കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രായ്ക്ക് ദാരുണാന്ത്യം. ഗോവയിലേക്ക് പോയ സംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. അഞ്ച് പേർക്കു ഗുരുതരപരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്‌കൂളിലെ 16 പൂർവ വിദ്യാർത്ഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചത്.

മരിച്ചവരിൽ നാലു പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്. സ്‌കൂൾ തലം മുതലുള്ള സൗഹൃദം സൂക്ഷിച്ചിരുന്ന സംഘം വിനോദയാത്രയ്ക്കായി വളരെ സന്തോഷത്തോടെയാണ് വീടുകളിൽ നിന്നും പുറപ്പെട്ടത്. എന്നാൽ മരണത്തിൽ കലാശിക്കുക ആയിരുന്നു.

ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ.വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു.ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP