Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മൂന്നു വർഷത്തിനിടെ 17കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നിരവധി തവണ; സംഭവം പുറംലോകം അറിഞ്ഞത് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരിച്ചതോടെ; 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസും

മൂന്നു വർഷത്തിനിടെ 17കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നിരവധി തവണ; സംഭവം പുറംലോകം അറിഞ്ഞത് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരിച്ചതോടെ; 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ഗർഭച്ഛിദ്രത്തെ തുടർന്ന് പതിനേഴുകാരി മരിച്ചു. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം. 25കാരൻ ബലാത്സംഗം ചെയ്ത് പെൺകുട്ടിയെ ഗർഭിണിയാക്കുകയായിരുന്നു. ഗർഭച്ഛിദ്രത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്‌

പെൺകുട്ടിയും 25കാരനും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. അതിനിടെ നിരവധി തവണ ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഇത് ആരോടും പറയരുതെന്ന് പറയുകയും ചെയ്തിരുന്നു. അതിനിടെ പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ സമീപിച്ച് ഗർഭം അലസിപ്പിച്ച് വൈകീട്ട് വീട്ടിൽ തിരിച്ചെത്തി. പിന്നീടുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട്ടുകാർ സമീപത്തെ സർക്കാർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ദിവസം പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP