Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധ കടത്ത്; പാക്കിസ്ഥാൻ ഭീകര സംഘടനകൾ ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്: പുതിയതരം വലിയ ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തുന്നത് വൻ ആയുധ ശേഖരം

ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധ കടത്ത്; പാക്കിസ്ഥാൻ ഭീകര സംഘടനകൾ ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്: പുതിയതരം വലിയ ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തുന്നത് വൻ ആയുധ ശേഖരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനീസ് നിർമ്മിത ഡ്രോണുകൾ വഴി പാക്കിസ്ഥാൻ ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് വൻതോതിൽ ആയുധ ശേഖരം കടത്തുന്നതായി റിപ്പോർട്ട്. ചൈനീസ് നിർമ്മിതമായ വലിയ തരം ഡ്രോണുകൾ പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിർത്തിക്ക് ഇപ്പുറത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി കടത്താൻ പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുന്നു.

കുറച്ചു വർഷങ്ങളായി ചെറിയ തോതിലുള്ള ആയുധക്കടത്തിന് ഉപയോഗിച്ചിരുന്ന ഡ്രോണുകളുടെ നവീകരിച്ച പതിപ്പാണ് ഉപയോഗത്തിലുള്ളതെന്നു രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കർഷക സമരം ചൂടു പിടിച്ച പഞ്ചാബിലും മറ്റും അശാന്തി പടർത്താൻ ആയുധങ്ങൾ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘങ്ങളും രഹസ്യാന്വേഷണ സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസു (ഐഎസ്‌ഐ)മാണ് ചൈനീസ് നിർമ്മിത വലിയ ഡ്രോണുകൾ ഉപയോഗിക്കുന്നത്.

പുതിയതരം ഡ്രോണുകൾ വൻതോതിൽ ആയുധങ്ങൾ ഇന്ത്യയിലേക്കു ഒളിപ്പിച്ചു കടത്താൻ പാക്കിസ്ഥാനെ സഹായിക്കുന്നതായി ഡൽഹിയിലെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. നിയന്ത്രണരേഖ കടന്നുപോകുന്ന ജമ്മു കശ്മീരിലെ ഉയർന്ന പർവതനിരകളിൽ മഞ്ഞുവീഴ്ചയുള്ളപ്പോൾ ഭീകരരുടെ നുഴഞ്ഞുകയറ്റം പ്രയാസമാണ്. ഇതു മറികടക്കാൻ ആയുധവാഹകശേഷി വർധിപ്പിച്ച ഡ്രോണുകളെ ആശ്രയിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അതിർത്തി സംസ്ഥാനത്തു ഭീകരത സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചാബിലെ കർഷകരുടെ പ്രക്ഷോഭത്തെ ചൂഷണം ചെയ്യാൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഖലിസ്ഥാനി ഗ്രൂപ്പുകളും സഹായികളും നീക്കം നടത്തുന്നു. പഞ്ചാബിൽ മാത്രം, 2019 ഓഗസ്റ്റ് 12 മുതൽ ആയുധങ്ങളുമായി 4 ചൈനീസ് ഡ്രോണുകളാണു പൊലീസ് കണ്ടെത്തിയത്. ഈ സംശയങ്ങളും കണ്ടെത്തലുകളും കേന്ദ്ര, ആഭ്യന്തര സുരക്ഷാ ഏജൻസികളെ സംസ്ഥാന പൊലീസ് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP