Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു

അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പരിശീലന പറക്കൽ നടത്തുന്നതിനിടെ അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെ വിദഗ്ദ്ധർ വിമാനത്തിന്റെ ആദ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം യുദ്ധ വിമാനത്തിലെ പൈലറ്റിനെ ഇനിയും കണ്ടെത്താനായില്ല. ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായി തിരച്ചിൽ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.

വിമാന അവശിഷ്ടങ്ങൾ ലഭിച്ച മേഖലയിൽ കൂടുതൽ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയ്‌നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തിനു തൊട്ടുമുൻപ് നിഷാന്ത് ഇജക്ഷൻ (പുറത്തേക്കു ശക്തിയായി തെറിക്കൽ) നടത്തിയതായാണു സൂചന.

റഷ്യൻ നിർമ്മിത ഇരട്ട സീറ്റർ യുദ്ധവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിഷാന്ത് സിങ് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിഷാന്തിന്റെ ഇജക്ഷൻ സീറ്റില്ലെണ് നാവികസേനയിലെ വിദഗ്ദ്ധർ വ്യക്തമാക്കി. പൈലറ്റ് ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുമ്പോൾ വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നതെന്നാണ് സൂചന. സീറ്റ് ഇജക്ട് ചെയ്ത ശേഷം രണ്ടാമതൊരു പാരച്യൂട്ട് താഴ്ന്നിറങ്ങുന്നതായി കണ്ടിരുന്നുവെന്ന് അപകടത്തിൽ രക്ഷപ്പെട്ട ട്രെയ്‌നി പൈലറ്റ്പറഞ്ഞതായും നാവിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന റഷ്യൻ നിർമ്മിത കെ-36 ഡി 3.5 ഇജക്ഷൻ സീറ്റാണ് മിഗ്-29 കെയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇജക്ഷൻ ഹാൻഡിലുകൾ വലിക്കുമ്പോൾ, പിൻസീറ്റിലെ പൈലറ്റിനെയാണ് ആദ്യം പുറന്തള്ളുക. തുടർന്നു മുൻവശത്തുള്ള പൈലറ്റിനെയും. ഇജക്ഷൻ നടക്കുമ്പോൾ വിമാനം വളരെ താഴ്ന്ന ഉയരത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP