Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 മണിക്കൂറിൽ കോവിഡ് മരണനിരക്ക് കൂടുതൽ കേരളമുൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ; ഏറ്റവും കൂടുതൽ മരണം ഡൽഹിയിൽ, ആകെ 496 മരണങ്ങൾ

24 മണിക്കൂറിൽ കോവിഡ് മരണനിരക്ക് കൂടുതൽ കേരളമുൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ; ഏറ്റവും കൂടുതൽ മരണം ഡൽഹിയിൽ, ആകെ 496 മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തു രേഖപ്പെടുത്തിയ കോവിഡ് മരണത്തിൽ കൂടൂതൽ കേരളമുൾപ്പടെ 8 സംസ്ഥാനങ്ങളിൽ.ആകെ 496 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിൽ 71 ശതമാനവും കേരളമുൾപ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ഏറ്റവും കൂടുതൽ മരണം ഡൽഹിയിലാണ് റിപ്പോർട്ട് ചെയ്തത്. 89 പേരാണ് അവിടെ മരണപ്പെട്ടത്.മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം എന്നിവയാണ് മറ്റുള്ളവ.മഹാരാഷ്ട്ര -88, ബംഗാൾ -52 എന്നിവയാണ് ഡൽഹിക്ക് തൊട്ടുപിന്നിൽ. ഹരിയാണ-30, പഞ്ചാബ്്-28, കേരളം-25, ഉത്തർപ്രദേശ്്- 21, രാജസ്ഥാൻ-19 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.

24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ കാര്യത്തിലും കേരളം ആദ്യ എട്ട് സംസ്ഥാനങ്ങളുടെ കൂട്ടതിൽ ഉണ്ട്. 70.43 ശതമാനവും റിപ്പോർട്ട് കേരളമുൾപ്പെടെയുള്ള ഈ എട്ടു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാണ, ഛത്തീസ്‌ഗഢ്, ഡൽഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെയുള്ള 22 ഇടങ്ങളിൽ ദേശീയ ശരാശരിയായ 1.46 ശതമാനത്തെക്കാൾ താഴെയാണ് മരണനിരക്ക്. കേരളം (0.37), കർണാടകം (1.33), തെലങ്കാന (0.54), ആന്ധ്രാപ്രദേശ് (0.81) എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 1,36,696 പേരാണ് മരിച്ചത്. അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരിച്ചവരിൽ 70 ശതമാനത്തിലധികവും.നിലവിൽ 4,53,956 ആണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം. ഏറ്റവുമൊടുവിൽ 41,810 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിനടുത്തെത്തി. 88 ലക്ഷത്തിലധികം പേർ കോവിഡ്മുക്തിനേടി. 93.71 ശതമാനമാണ് രോഗമുക്തിനിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP