Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട താക്കീത്; പ്രസ് കൗൺസിലിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്

വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട താക്കീത്; പ്രസ് കൗൺസിലിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിൽ നൽകിയ താക്കീതിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്ത്. മാധ്യമങ്ങളിൽ വിദേശ ഉള്ളടക്കം അനിയന്ത്രിതമായി പ്രസിദ്ധീകരിക്കുന്നുവെന്നു ഭീഷണി സ്വരത്തിൽ പ്രസ് കൗൺസിൽ നൽകിയ അറിയിപ്പ് പിൻവലിക്കണമെന്നു ഗിൽഡ് ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തിലുള്ള നിർദ്ദേശം പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പറഞ്ഞു.

പ്രസ് കൗൺസിലിന്റെ നടപടി ഏതെങ്കിലും തരത്തിൽ സെൻസർഷിപ്പോ മറ്റു ശിക്ഷണ നീക്കങ്ങളോ നടത്താനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് പ്രസ് കൗൺസിൽ ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഇടപെടൽ മാധ്യമ സ്വാതന്ത്ര്യത്തിനെ തകർക്കുന്നതാകുമെന്ന നിലപാടുള്ള പ്രസ് കൗൺസിൽ ഇത്തരത്തിലുള്ള നിർദ്ദേശം നൽകുന്നത് ആശാസ്യമല്ല. ഉള്ളടക്കം ആരാണ് പരിശോധിക്കുക, എന്താണ് മാനദണ്ഡം, എന്താണ് അനിയന്ത്രിതമായ വിതരണം എന്നിവയെക്കുറിച്ച് വിശദീകരണവും പിസിഐ നൽകുന്നില്ല.

രാജ്യത്തെ നിരവധി പ്രസിദ്ധീകരണങ്ങൾ വിദേശത്തു നിന്നുള്ള വാർത്താ ഏജൻസികൾ, മാധ്യമങ്ങൾ എന്നിവയിലെ ഉള്ളടക്കം ലൈസൻസ് എടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്. അത് ബന്ധപ്പെട്ട എഡിറ്ററുടെ ഉത്തരവാദിത്തത്തിലുമാണ്. ഭീഷണിയുടെ സ്വരത്തിലുള്ള നിർദ്ദേശം പ്രത്യാഘാതങ്ങൾക്കിടയാക്കും.

വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നവർ കൃത്യമായ സ്ഥീരീകരണം നടത്തിയില്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു പ്രസ് കൗൺസിലിന്റെ അറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP