Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി ഊർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും; നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് താരം

നടി ഊർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും; നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് താരം

സ്വന്തം ലേഖകൻ

മുംബൈ: നടി ഊർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും. ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ട താരം ശിവസേനയ്ക്ക് വേണ്ടി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

സംഘടനയിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പിഴവു തിരുത്താൻ സംവിധാനം വേണമെന്നും അഭ്യർത്ഥിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു നൽകിയ കത്തിനു കാര്യമായ പ്രതികരണമില്ലാതെ വന്നതോടെയാണ് പാർട്ടി വിട്ടത്. തുടർന്നു നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ശിവസേന വാഗ്ദാനം ചെയ്ത സീറ്റ് ഊർമിള സ്വീകരിച്ചു.

ഗവർണറുടെ ക്വോട്ടയിൽ നടിയെ ശിവസേന കൗൺസിലിലേക്കു നാമനിർദ്ദേശം ചെയ്തതിനു പിന്നാലെയാണ് പാർട്ടി അംഗത്വമെടുക്കുന്നത്. രാംഗോപാൽ വർമയുടെ 'രംഗീല'യിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ഊർമിള ടി.െക. രാജീവ്കുമാർ സംവിധാനം ചെയ്ത തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP