Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

200 രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ല; മൂന്ന് കുട്ടികളുടെ പിതാവായ യുവാവിനെ യുപിയിൽ വെടിവെച്ചു കൊന്നു: 30കാരനായ അൻസാർ അഹമ്മദിനെ വെടിിവെച്ച് കൊന്നത് ലഹരി മരുന്നിന് അടിമയായ ആൾ

200 രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ല; മൂന്ന് കുട്ടികളുടെ പിതാവായ യുവാവിനെ യുപിയിൽ വെടിവെച്ചു കൊന്നു: 30കാരനായ അൻസാർ അഹമ്മദിനെ വെടിിവെച്ച് കൊന്നത് ലഹരി മരുന്നിന് അടിമയായ ആൾ

സ്വന്തം ലേഖകൻ

അലിഗഡ്: 200 രൂപ കടം ചോദിച്ചപ്പോൾ കൊടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശ് അലിഗഡിലെ സിവിൽ ലൈൻസ് പ്രദേശത്തെ തിരക്കേറിയ മാർക്കറ്റിലാണ് മയക്കു മരുന്നിന് അടിമയായ ആൾ യുവാവിനെ വെടിവച്ചു കൊന്നത്. മൂന്നു കുട്ടികളുടെ പിതാവായ അൻസാർ അഹമ്മദ് (30) ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

ആസിഫ് എന്നയാളാണ് അൻസാറിനെ അതിക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷംഷാദ് മാർക്കറ്റിൽ ടയർ റിപ്പയർ ഷോപ്പ് നടത്തിവരിക ആയിരുന്നു അൻസാർ. ശനിയാഴ്ചയാണ് അൻസാർ വെടിയേറ്റ് മരിച്ചത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും കുറ്റകൃത്യം നടത്തിയശേഷം ഓടി രക്ഷപ്പെട്ടെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.

മോട്ടർ സൈക്കിൾ തരുമോയെന്നു ചോദിച്ചാണ് ആസിഫ് ആദ്യം അൻസാറിനെ സമീപിച്ചത്. പക്ഷേ കൊടുത്തില്ല. പിന്നീട് പ്രതി കടയിൽ വന്ന് 200 രൂപ ആവശ്യപ്പെട്ടു. അതും വിസമ്മതിച്ചതോടെ ആസിഫ് പോക്കറ്റിൽനിന്ന് തോക്ക് പുറത്തെടുത്തു വെടിയുതിർക്കുകയായിരുന്നു. സമീപത്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനവുമായി ഇയാൾ ഉടൻ സ്ഥലം കാലിയാക്കിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP