Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഡൽഹിയിൽ യുവാവിനെ വെടിവെച്ച ശേഷം മരിച്ചു കിടക്കുന്നതിന്റെ ദൃശ്യം മൊബൈലിൽ പകർത്തി അക്രമി; ദ്വാരകാ മേഖലയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഡൽഹിയിൽ യുവാവിനെ വെടിവെച്ച ശേഷം മരിച്ചു കിടക്കുന്നതിന്റെ ദൃശ്യം മൊബൈലിൽ പകർത്തി അക്രമി; ദ്വാരകാ മേഖലയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഡൽഹിയിലെ ദ്വാരക മേഖലയിൽ 22ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കയ്യിൽ ഹെൽമറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം തൊട്ടടുത്തു നിന്ന് തലയിൽ വെടിവച്ചു വീഴ്‌ത്തുന്നതാണു സിസിടിവി ദൃശ്യത്തിൽ.

തലയ്ക്കു വെടിയേറ്റയാൾ നിലത്തു കുഴഞ്ഞുവീണു. വെടിയുതിർത്ത ശേഷം അൽപം മാറി നടന്ന അക്രമി തിരികെ വന്ന് മരിച്ചെന്ന് ഉറപ്പുവരുത്താനായി യുവാവിന്റെ തലയിൽ രണ്ടാമതും നിറയൊഴിച്ചു. പിന്നീട് മൊബൈൽ ഫോൺ പുറത്തെടുത്ത് മരിച്ചുകിടക്കുന്നയാളിന്റെ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അയാൾ അവിടെനിന്നു രക്ഷപ്പെട്ടു. വികാസ് മേത്ത എന്ന മുപ്പത്തിയഞ്ചുകാരനാണു കൊല്ലപ്പെട്ടതെന്നാണു സൂചന. ദൃക്സാക്ഷി മൊഴികളുടെയും വിഡിയോയുടെയും സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

കഴിഞ്ഞ ദിവസം ഹരിയാനയിൽ പരീക്ഷയ്ക്കുപോയ പെൺകുട്ടിയെ ഒരു യുവാവ് പട്ടാപ്പകൽ വെടിവച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡൽഹിയിൽ നടന്ന സംഭവത്തിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP