Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

21കാരി നികിതയെ വെടിവെച്ച് കൊന്നത് വർഷങ്ങളായി പുറകെ നടന്ന് ശല്യപ്പെടുത്തിയ തൗസീഫ്; സംഭവത്തിൽ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത ഉപരോധിച്ച് നാട്ടുകാർ: ഞെട്ടിക്കും ഈ വീഡിയോ

21കാരി നികിതയെ വെടിവെച്ച് കൊന്നത് വർഷങ്ങളായി പുറകെ നടന്ന് ശല്യപ്പെടുത്തിയ തൗസീഫ്; സംഭവത്തിൽ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത ഉപരോധിച്ച് നാട്ടുകാർ: ഞെട്ടിക്കും ഈ വീഡിയോ

സ്വന്തം ലേഖകൻ

ഫരീദാബാദ്: ഹരിയാനയിൽ പരീക്ഷയെഴുതാൻ പോയ 21കാരിയെ പട്ടാപ്പകൽ വെടിവച്ചു കൊന്നത് വർഷങ്ങളായി പിറകേ നടന്ന് ശല്യപ്പെടുത്തിയ യുവാവ്. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. അക്രമി തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറിൽ കാത്തിരുന്ന ശേഷം നികിതയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയും വെടിവെച്ച് വീഴ്‌ത്തുകയും ആയിരുന്നു.

കൊമേഴ്‌സ് അവസാന വർഷ വിദ്യാർത്ഥിയായ നികിത പരീക്ഷയ്ക്കായാണ് കോളജിലെത്തിയത്. അക്രമി തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറിൽ കയറ്റാൻ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാൻ ശ്രമിക്കുന്നതും വിഡിയോയിൽ നിന്നു മനസ്സിലാകും.

നികിത രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തൗസീഫ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ റെഹാൻ തൗസീഫിനെ വലിച്ചു കാറിൽ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയിൽവച്ചു മരിച്ചു.

മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ൽ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അവർ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018-ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാർ ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP