Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയത് വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പെൺകുട്ടികളെ; വീഡിയോ ചാറ്റിലെ ചൂടൻ രം​ഗങ്ങൾ വിറ്റത് പണത്തിനായും; ഒടുവിൽ സൈബർ ലോകത്തെ കള്ളകാമുകനെ വലയിലാക്കാൻ സിബിഐ എത്തി

പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയത് വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പെൺകുട്ടികളെ; വീഡിയോ ചാറ്റിലെ ചൂടൻ രം​ഗങ്ങൾ വിറ്റത് പണത്തിനായും; ഒടുവിൽ സൈബർ ലോകത്തെ കള്ളകാമുകനെ വലയിലാക്കാൻ സിബിഐ എത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ രാജ്യാന്തര സെക്സ് റാക്കറ്റുകൾക്ക് ഉൾപ്പെടെ വിറ്റ യുവാവിനെതിരെ സിബിഐ കേസെടുത്തു. മുംബൈയിൽ താമസിക്കുന്ന ഹരിദ്വാർ സ്വദേശിക്കെതിരെയാണു കേസെടുത്തത്. ടിവി സീരിയലുകളിൽ ഉൾപ്പെടെ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്ന ആളാണ് ഈ യുവാവ്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ റെക്കോഡ് ചെയ്ത ശേഷം ​ദൃശ്യങ്ങൾ സെക്സ് റാക്കറ്റുകൾക്ക് വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

യുഎസ്, യൂറോപ്പ് തെക്കൻ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള 10–16 വയസ്സിനും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാൾ വിവിധ രാജ്യങ്ങളിൽ ഉള്ളവർക്കു കൈമാറിയത്. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇയാളുടെ വീട്ടിൽ‌ റെയ്ഡ് നടത്തിയ സിബിഐ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവയുടെ ഫൊറൻസിക് പരിശോധന നടത്തി.

സിനിമാനടൻ എന്നു സ്വയം പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയാണു വിവിധ രാജ്യങ്ങളിൽ ഉള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രതി വലയിൽ വീഴ്‌ത്തിയിരുന്നത്. ചാറ്റിങ്ങിലൂടെ പെൺകുട്ടികളോടു പ്രണയം നടിച്ച അവരുടെ അശ്ലീല ചിത്രങ്ങളും വി‍ഡിയോകളും വാങ്ങിക്കും. പിന്നീട് വിഡിയോ കോളിലും അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കും.

ഇങ്ങനെ ചിത്രീകരിക്കുന്ന വിഡിയോകൾ വിവിധ റാക്കറ്റുകൾക്ക് ഓൺലൈനായി വിൽക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്. വിഡിയോ കോൾ ചെയ്യാൻ തയാറാകാതിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും സിബിഐ പറഞ്ഞു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കാൻ ഒരു സിനിമാതാരമെന്നാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. ഇയാളുമായി പെൺകുട്ടികൾ പ്രണയത്തിലാകുന്നതോടെ ന​ഗ്ന ഫോട്ടോഗ്രാഫുകളും വീഡിയോകളും ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് ഇയാൾ വാട്‌സ്ആപ്പ് നമ്പറുകൾ വാങ്ങി ചാറ്റുചെയ്യാൻ ആരംഭിക്കും.

വീഡിയോ കോളുകൾ നടക്കുമ്പോൾ ലൈംഗിക പ്രവർത്തികൾ നടത്താൻ ആവശ്യപ്പെടുകയും അവ റെക്കോ‍് ചെയ്ത് വിവിധ രാജ്യങ്ങളിലെ തന്റെ ക്ലയന്റുകളുമായി ഇൻസ്റ്റാഗ്രാം വഴി പങ്കിടുകയും ചെയ്യും. ഏതെങ്കിലും ഇരകൾ അത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനോ അവനുമായി ബന്ധം അവസാനിപ്പിക്കുന്നതിനോ തീരുമാനിച്ചാൽ, അവരുടെ ന​ഗ്ന ചിത്രങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുമെന്ന് പറഞ്ഞ് പ്രതി അവരെ ഭീഷണിപ്പെടുത്തുകയും പതിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP