Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫഡ്‌നാവീസുമായി ഇടഞ്ഞു; മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് എൻസിപിയിലേക്ക്

ഫഡ്‌നാവീസുമായി ഇടഞ്ഞു; മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് എൻസിപിയിലേക്ക്

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ പ്രതിപക്ഷനേതാവുമായ ഏക്‌നാഥ് ഖഡ്‌സെ (68) എൻസിപിയിലേക്ക്. പാർട്ടിയുമായുള്ള 40 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം നാളെ എൻസിപിയിൽ ചേരാൻ ഒരുങ്ങുന്നത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളിൽ മനംനൊന്താണു പാർട്ടി വിടുന്നതെന്നും കേന്ദ്രനേതാക്കളോടു വിയോജിപ്പില്ലെന്നും ഖഡ്‌സെ പറഞ്ഞു.

2014ൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഖഡ്‌സെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് പാർട്ടി കേന്ദ്ര നേതൃത്വം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത്.

അന്തരിച്ച ഗോപിനാഥ് മുണ്ടെയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽ പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്, ജൽഗാവിൽ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവായ ഖഡ്‌സെ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP