Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്തും റൊട്ടി വിറ്റ് ഉപജീവനം നടത്തി മുത്തശ്ശി; 80കാരിയായ ഭഗവാൻ ദേവിയുടെ കഥ ഉള്ളുലയ്ക്കും

കോവിഡ് കാലത്തും റൊട്ടി വിറ്റ് ഉപജീവനം നടത്തി മുത്തശ്ശി; 80കാരിയായ ഭഗവാൻ ദേവിയുടെ കഥ ഉള്ളുലയ്ക്കും

സ്വന്തം ലേഖകൻ

കോവിഡ് കാലത്തും ജീവിക്കാൻ വേണ്ടി റൊട്ടി വിറ്റ് ഉപജീവനം നടത്തുകയാണ് ഒരു മുത്തശ്ശി. പ്രായം 80 പിന്നിട്ടെങ്കിലും മരിക്കും വരെ ജീവിക്കണമെങ്കിൽ ജോലി ചെയ്യാതെ തരമില്ല. ഇതോടെയാണ് റൊട്ടി വിറ്റ് ഈ വൃദ്ധ ഉപജീവനം നട്തതുന്നത്. എന്നാൽ കോവിഡ് കാലമായതിനാൽ കച്ചവടം തീരെ ഇല്ല. അഅതിനാൽ ആകെ വിഷമത്തിലാണ് ഈ വൃദ്ധ. റൊട്ടിവാലി അമ്മ എന്ന പേരിൽ അറിയപ്പെടുന്ന ഭഗവാൻ ദേവിയുടെ കഥ ഉള്ളുലയ്ക്കും.

കഴിഞ്ഞ പതിനഞ്ചു വർഷമായി റൊട്ടിയും ചോറും കറികളും വിറ്റാണ് ഭഗവാൻ ദേവി ജീവിക്കുന്നത്. ഇവയിൽ നിന്ന് ഈടാക്കുന്നതാകട്ടെ ഇരുപതു രൂപയും. ഭർത്താവ് മരിച്ച ഭഗവാൻ ദേവിക്ക് സഹായത്തിനും മറ്റാരുമില്ല. കോവിഡ് കാലത്ത് തന്റെ കച്ചവടം വീണ്ടും തകർച്ചയുടെ വക്കിലെത്തിയെന്നാണ് ഭഗവാൻ ദേവി പറയുന്നത്. മക്കൾ രണ്ട് ഉണ്ടെങ്കിലും അവർ തിരിഞ്ഞ് നോക്കുന്നുമില്ല. അതിനാലാണ് ഈ പ്രായത്തിലും തനിക്ക് വീട്ടിലിരിക്കാൻ കഴിയാത്തതെന്ന് ഭഗവാൻ ദേവി പറയുന്നു.

ആഗ്രയിലെ സെന്റ് ജോൺസ് കോളേജിനു സമീപമാണ് ഭഗവാൻ ദേവി റൊട്ടിവിൽപന നടത്തുന്നത്. വഴിയോരത്ത് തന്റെ പാത്രങ്ങളും അടുപ്പുമൊക്കെ നിരത്തിവച്ചാണ് ഭഗവാൻ ദേവി പാചകം ചെയ്യുന്നത്. വഴിയോരക്കച്ചവടമായതിനാൽ എത്രനാൾ ഇങ്ങനെ പോകുമെന്നും ഉറപ്പില്ല.

''ആരും എന്നെ സഹായിക്കാനില്ല. എനിക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു. മിക്കപ്പോഴും ഈ സ്ഥലം വിട്ടുപോകാൻ പറയുന്നുണ്ട്. എങ്ങോട്ടാണ് ഞാൻ പോവുക. സ്ഥിരമായി ഒരു കട ലഭിച്ചിരുന്നെങ്കിൽ എന്നതുമാത്രമാണ് പ്രതീക്ഷ''- ഭഗവാൻ ദേവി എഎൻഐയോടു പറഞ്ഞു.

നിരവധി പേരാണ് ഭഗവാൻ ദേവിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. കാന്താപ്രസാദിനെ സഹായിച്ചതുപോലെ ഭഗവാൻ ദേവിക്കു വേണ്ടിയും സഹായഹസ്തം നീട്ടാമെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP