Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാക്കിസ്ഥാന്റെ ശ്രമം; കശ്മീരിൽ മൊബൈൽ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇമ്രാൻ ഖാൻ

കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാക്കിസ്ഥാന്റെ ശ്രമം; കശ്മീരിൽ മൊബൈൽ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇമ്രാൻ ഖാൻ

സ്വന്തം ലേഖകൻ

ശ്രീനഗർ: കശ്മീരിലെ വാർത്താ വിനിമയ സംവിധാനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അട്ടിമറിക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകൾ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വർധിപ്പിച്ചും കശ്മീരിൽ മൊബൈൽ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.

ഇത്തരത്തിലുള്ള നീക്കങ്ങൾ ഒരുവർഷമായി നടക്കുന്നുവെന്നാണ് ന്യൂഡൽഹിയിലുള്ള സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ അധികൃതർക്ക് തടസപ്പെടുത്താൻ കഴിയാത്ത പാക് ടെലികോം സേവനങ്ങൾ കശ്മീരിൽ ലഭ്യമാക്കാനാണ് അവരുടെ ശ്രമം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയിലെ വാർത്താ വിനിമയ സംവിധാനങ്ങൾക്ക് ദീർഘകാലം നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പാക് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറുന്ന ഭീകരവാദികൾക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് അപകടകരമായ കാര്യം.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതടക്കം തടയാനാണ് കശ്മീരിലെ വാർത്താ വിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ സുരക്ഷാ ഏജൻസികൾ ഇപ്പോഴും പല പ്രദേശങ്ങളിലും വാർത്താ വിനിമയ സംവിധാനങ്ങൾ താത്കാലികമായി വിച്ഛേദിക്കാറുണ്ട്. ഇതെല്ലാം മറികടക്കാനുള്ള പദ്ധതിയാണ് പാക്കിസ്ഥാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിർത്തിക്കും സമീപമുള്ള 38 സ്ഥലങ്ങൾ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി പാക്കിസ്ഥാന്റെ സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (എസ്.സി.ഒ) കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം. 18 സ്ഥലങ്ങളിൽ നിലവിലുള്ള ടവറുകളുടെ ശേഷി വർധിപ്പിക്കാനും നീക്കം നടക്കുന്നു. ബരാമുള്ള, സോപോർ, കുപ്വാര, ശ്രീനഗർ എന്നിവിടങ്ങളിലെല്ലാം മൊബൈൽ ഫോൺ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കശ്മീരിൽ പാക് ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുന്നതിനായി ടി.വി ടവറുകളിൽ ശക്തി വർധിപ്പിക്കാനുള്ള ശ്രമവും പാക്കിസ്ഥാൻ നടത്തുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP