Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഎംഎ ജൂവലറി നിക്ഷേപ തട്ടിപ്പു കേസ്; പ്രതിപ്പട്ടികയിൽ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും

ഐഎംഎ ജൂവലറി നിക്ഷേപ തട്ടിപ്പു കേസ്; പ്രതിപ്പട്ടികയിൽ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ

ബെംഗളൂരു: 4,000 കോടി രൂപയുടെ ഐഎംഎ ജൂവലറി നിക്ഷേപ തട്ടിപ്പു കേസിൽ കർണാടകയിൽ നിന്നുള്ള 2 മുതിർന്ന ഐപിഎസുകാർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐയുടെ അനുബന്ധ കുറ്റപത്രം. പൊലീസ് ഭരണ വിഭാഗം അഡീ. കമ്മിഷണർ ഹേമന്ത് നിംബാൽക്കർ, സിഐഡി ഇക്കണോമിക് ഒഫൻസസ് ഡിവിഷൻ കമ്മിഷണർ അജയ് ഹിലോരി, ഡിവൈഎസ്‌പി ഇ.ബി ശ്രീധര, ഇൻസ്‌പെക്ടർ എം.രമേഷ്, എസ്‌ഐ പി.ഗൗരീശങ്കർ എന്നിവർ കോടികൾ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.

2018ൽ നഗരത്തിലെ ഐഎംഎ ജൂവലറിയുടെ പണമിടപാടുകളിൽ റിസർവ് ബാങ്ക് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കൈക്കൂലി വാങ്ങി ഇവർ കേസ് അട്ടിമറിക്കുകയായിരുന്നു. പ്രതിചേർക്കപ്പെട്ട ബെംഗളൂരു മുൻ ജില്ലാ കലക്ടർ ബി.എം വിജയശങ്കർ കഴിഞ്ഞ ജൂണിൽ ജീവനൊടുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP