Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കൊറോണ വൈറസിന് വ്യതിയാനം വന്നാലും വാക്‌സിൻ പത്ത് വർഷത്തേക്ക് ഫലപ്രദം; ഗവേഷണത്തിലുള്ള കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ

കൊറോണ വൈറസിന് വ്യതിയാനം വന്നാലും വാക്‌സിൻ പത്ത് വർഷത്തേക്ക് ഫലപ്രദം; ഗവേഷണത്തിലുള്ള കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസിന് വ്യതിയാനം വന്നാലും വാക്‌സിൻ പത്ത് വർഷത്തേക്ക് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. അതിനാൽ തന്നെ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം വാക്‌സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

വൈറസുകൾക്കു ജനിതക വ്യതിയാനം സംഭവിക്കുന്നത് നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെ രണ്ടു തരത്തിലാണ്. യഥാർഥ വൈറസിനോട് അടുത്തു നിൽക്കുന്ന നേരിയ മാറ്റം മാത്രമേ ആദ്യത്തേതിലുണ്ടാകൂ. എന്നാൽ ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാൽ വൈറസുകൾക്കു പുതിയ സ്വഭാവം കൈവരും. ഇതിനു 10 വർഷത്തിൽപരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു മറ്റു ചില പഠനത്തിലും കണ്ടെത്തി.

അതേസമയം അടുത്തവർഷം ആദ്യം തന്നെ വാക്‌സീൻ ലഭ്യമാക്കുമെന്നു കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതിനിടെ, മരുന്ന് നിർമ്മിക്കുന്ന കമ്പനിയായ ഭാരത് ബയോടെക്ക് പരീക്ഷണ വേഗവും കൂട്ടി. ഇതിന്റെ ഭാഗമായി 'കോവാക്‌സീന്റെ' രണ്ടാം ഘട്ട പരീക്ഷണത്തിൽ വൊളന്റിയർമാരുടെ എണ്ണം പകുതിയാക്കി. 750 പേരിൽ പരീക്ഷിക്കാനായിരുന്നു മുൻ തീരുമാനമെങ്കിലും 380 പേരിൽ മതിയെന്നാണു പുതിയ തീരുമാനം. മൂന്നാം ഘട്ടത്തിൽ കാൽലക്ഷം പേരിൽ പരീക്ഷണം നടത്തിയേക്കും. അതേസമയം, വൊളന്റിയർമാരുടെ എണ്ണം കുറച്ചത് ട്രയൽ പ്രോട്ടോക്കോളിനു വിരുദ്ധമാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP