Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു; എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു: വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

ഭർത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു;  എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു: വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

സ്വന്തം ലേഖകൻ

ലക്‌നൗ: ഭർത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നതിനാൽ തനിക്ക് വിവാഹ മോചനം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി ശരി അത് കോടതിയിൽ. തന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്ന ഭർത്താവിന്റെ സ്‌നേഹം ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. യുവതിയുടെ ആവശ്യമറിഞ്ഞ സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു.

''അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാൻ എനിക്കു പ്രയാസമാണ്. അതിനാൽ ദയവായി വിവാഹമോചനം അനുവദിക്കണം.'' 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും ഭർത്താവിന്റെ സ്‌നേഹം ഉൾക്കൊള്ളാൻ തനിക്കു കഴിയുന്നില്ലെന്ന യുവതിയുടെ പരാതിയും ഭർത്താവിന്റെ സ്‌നേഹത്തക്കിറിച്ചും യുവതി വിശദീകരിച്ചു.

''അദ്ദേഹം എന്നോട് ക്ഷോഭിക്കുകയോ ഒരുകാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ എനിക്കായി പാചകം ചെയ്യും. വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തിൽ എനിക്കു ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തർക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്.''

മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭർത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താൻ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഭർത്താവാകട്ടെ, വിവാഹമോചനം അനുവദിക്കരുതെന്ന് കോടതിയോട് അപേക്ഷിച്ചു. ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിന്മാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. അവരും വിസമ്മതിച്ചതോടെ തൽക്കാലം വഴിയടഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP