Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിബറ്റിലെ ഉയരംകൂടിയ മേഖലകളിൽ പീരങ്കിസേനയെ വിന്യസിച്ച് ചൈന; ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉൾപ്രദേശങ്ങളിലും സേനാ വിന്യാസം

ടിബറ്റിലെ ഉയരംകൂടിയ മേഖലകളിൽ പീരങ്കിസേനയെ വിന്യസിച്ച് ചൈന; ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉൾപ്രദേശങ്ങളിലും സേനാ വിന്യാസം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടിബറ്റിലെ ഉയരംകൂടിയ മേഖലകളിൽ ചൈന പീരങ്കിസേനയെ വിന്യസിച്ചു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള അതിർത്തിസംഘർഷം തുടരുന്നതിനിടെയാണ് ടിബറ്റിൽ ചൈനയുടെ പുതിയ നീക്കം. 4600 അടി ഉയരത്തിലുള്ള മേഖലകളിൽ ജൂലായ് അവസാനം പീരങ്കികൾ സ്ഥാപിച്ചതായാണ് സൈനികവൃത്തങ്ങൾ നൽകുന്ന വിവരം. പർവതമേഖലകളിൽ ഉപയോഗിക്കാൻ ശേഷിയുള്ള തരം പീരങ്കികളാണ് വിന്യസിച്ചത്.

ടിബറ്റൻ സൈനിക ജില്ലയിലെ 77 കോംപാറ്റ് കമാൻഡിന്റെ ഭാഗമായ 150 സായുധ സംയോജിത സൈനികരെയും വിന്യസിച്ചു. വിവിധ ആയുധങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണവും സംയോജനവും സാധിക്കുന്ന അമേരിക്കൻ ബ്രിഗേഡ് കോംപാറ്റ് ടീം മാതൃകയിലുള്ളതാണ് ചൈനയുടെ സംയോജിത ബ്രിഗേഡ്. ടിബറ്റ് മേഖലയിൽ സേനാവിന്യാസം വർധിപ്പിച്ച ചൈന, ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉൾപ്രദേശങ്ങളിലടക്കം സംയോജിത ആയുധ ബ്രിഗേഡിനെ നിയോഗിച്ചിട്ടുണ്ട്.

യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളെ പടിഞ്ഞാറൻ (ലഡാക്ക്), മധ്യ (ഉത്തരാഖണ്ഡ്, ഹിമാചൽ), കിഴക്ക് (സിക്കിം, അരുണാചൽ) മേഖലകളായി തിരിച്ചാണ് ചൈനയുടെ പീരങ്കിസേനാ വിന്യാസം. കലാപാനി താഴ്‌വരയിൽ ഇന്ത്യ, നേപ്പാൾ, ചൈന പ്രദേശങ്ങൾ കൂടിച്ചേരുന്ന ത്രിരാഷ്ട്ര സംഗമമേഖലയായ ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരത്തിന് സമീപവും ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ സൈനിക-നയതന്ത്ര ചർച്ചകൾ നടത്തിയിട്ടും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിസംഘർഷം പരിഹരിക്കപ്പെട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP