Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക്

നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക്

സ്വന്തം ലേഖകൻ

മുംബൈ: നടൻ സഞ്ജയ് ദത്തിന് (61) ശ്വാസകോശ അർബുദമെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച തിരികെ വീട്ടെലെത്തിയ ദത്ത്, ചികിത്സയ്ക്കുവേണ്ടി അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, സിനിമാ മാധ്യമപ്രവർത്തകനാണ് ദത്തിനു ശ്വാസകോശ അർബുദമാണെന്ന് ട്വീറ്റ് ചെയ്തത്. ചികിത്സയ്ക്ക് യുഎസിലേക്കു പോകുമെന്നാണ് സൂചന.

കുടുംബാംഗങ്ങൾ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ഭാര്യയും നടിയുമായ മാന്യത, വികാരനിർഭരമായ കുറിപ്പ് മാധ്യമങ്ങളുമായി പങ്കുവച്ചു: 'ഈ ഘട്ടത്തിൽ എല്ലാവരുടെയും പ്രാർത്ഥനയാണ് ഞങ്ങൾക്ക് വേണ്ടത്. സഞ്ജു എപ്പോഴും ഒരു പോരാളിയാണ്. ഞങ്ങളുടെ കുടുംബവും അങ്ങനെ തന്നെ. അഭ്യൂഹങ്ങൾ ഒഴിവാക്കണം'. മാന്യതയും ഇരട്ടക്കുട്ടികളായ ഷഹ്റാനും ഇഖ്റയും ഇപ്പോൾ ദുബായിലാണെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP