Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യതീവണ്ടി സർവീസ്; താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ രംഗത്ത്

സ്വകാര്യതീവണ്ടി സർവീസ്; താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ സ്വകാര്യതീവണ്ടി സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ രംഗത്ത്. 12 ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ട് 109 റൂട്ടുകളിൽ സ്വകാര്യവണ്ടികൾ അനുവദിക്കാൻ തീരുമാനിച്ചതിനു തുടർച്ചയായി വിളിച്ച യോഗത്തിൽ 23 കമ്പനികൾ പങ്കെടുത്തു. ഈ റൂട്ടുകളിൽ റെയിൽവേ നടത്തുന്ന സർവീസുകൾക്ക് പുറമേ ആയിരിക്കും സ്വകാര്യ വണ്ടികൾ ഓടിക്കുക.

2023 മാർച്ചോടെ ആദ്യഘട്ടം സ്വകാര്യ വണ്ടികൾ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്. ഐ.ആർ.സി.ടി.സി., നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ലിമിറ്റഡ്, ബി.എച്ച്.ഇ.എൽ., ബാംബാർഡിയർ, ആൽസ്റ്റോം, സീമൻസ്, എൽ ആൻഡ് ടി, ജി.എം.ആർ., ബി.ഇ.എം.എൽ., മേധ ഗ്രൂപ്പ്, സ്റ്റാർലൈറ്റ്, ജെ.കെ.ബി. ഇൻഫ്രാസ്ട്രക്ചർ, തീതാഗഢ് വാഗൺസ് ലിമിറ്റഡ്, ഭാരത് ഫോർജ് തുടങ്ങിയ കമ്പനികൾ മന്ത്രാലയം നടത്തിയ യോഗങ്ങളിൽ പങ്കെടുത്തു.

ആകെ 30,000 കോടി രൂപയുടെ നിക്ഷേപം റെയിൽവേ ഇതുവഴി പ്രതീക്ഷിക്കുന്നുണ്ട്. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും സ്വകാര്യ സർവീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP