Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് ഉടൻ ഇല്ല; രാജധാനി അടക്കം 230 സ്‌പെഷൽ ട്രെയിനുകൾ സർവീസ് തുടരും

സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് ഉടൻ ഇല്ല; രാജധാനി അടക്കം 230 സ്‌പെഷൽ ട്രെയിനുകൾ സർവീസ് തുടരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് ഉടൻ ഇല്ല. കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിൻ സർവീസുകൾ ഇനിയൊരറിയിപ്പു വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു (12) വരെയായിരുന്നു നിർത്തിവച്ചിരുന്നത്. രാജധാനി അടക്കം 230 സ്‌പെഷൽ ട്രെയിനുകൾ സർവീസ് തുടരും.

മുംബൈയിൽ ചുരുങ്ങിയ തോതിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന സബേർബൻ ട്രെയിനുകളും തുടരും. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ഡിമാൻഡ് വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കും.

കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 22 മുതലാണ് ട്രെയിൻ സർവീസുകൾ മുടങ്ങിയത്. മേയിൽ രാജധാനി സ്‌പെഷൽ ട്രെയിനുകളും ജൂണിൽ 200 സ്‌പെഷൽ ട്രെയിനുകളും ആരംഭിച്ചു. ഇതിൽ കൊങ്കൺ വഴി കേരളത്തിലേക്കുള്ള 2 ട്രെയിനുകളൊഴികെ ഈ മാസം 20 വരെ റദ്ദാക്കിയിരുന്നു. കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെത്തുടർന്നാണിത്. മംഗള, തുരന്തോ എന്നിവയാണ് ഓടുന്നത്. യാത്രാ ട്രെയിനുകൾ നിർത്തിയതിനെത്തുടർന്ന് 40,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP