Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽ നിന്ന് മുങ്ങി; രോഗം മൂർച്ഛിച്ച ഭാര്യ മരിച്ചു

ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽ നിന്ന് മുങ്ങി; രോഗം മൂർച്ഛിച്ച ഭാര്യ മരിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. രോഗം മൂർച്ഛിതോടെ ഭാര്യ മരിച്ചു. വിവരം അറിയിക്കാനായി ഭർത്താവിനെ പലതവ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. ബെംഗളൂരു കുറുബറഹള്ളിയിലാണ് സംഭവം. ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ടാക്‌സി ഡ്രൈവറായ ഭർത്താവ് ഫോണെടുത്തില്ല. തുടർന്ന് 28-കാരിയായ യുവതിയുടെ ശവസംസ്‌കാരം അധികൃതരും ബന്ധുക്കളും ചേർന്ന് നടത്തി.

വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്. അതേദിവസം വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. വിവരമറിയിക്കാൻ ബന്ധുക്കളും പൊലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ശവസംസ്‌കാരം നടത്തി. രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP