Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങി; കൃഷിരീതിയും സംസ്‌കാരവും പഠിച്ചെടുത്ത് സ്പാനിഷ് യുവതി

ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങി; കൃഷിരീതിയും സംസ്‌കാരവും പഠിച്ചെടുത്ത് സ്പാനിഷ് യുവതി

സ്വന്തം ലേഖകൻ

ബെംഗളൂരു: ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങിയപ്പോൾ കർണാടകത്തിന്റെ കൃഷിരീതിയും സംസ്‌കാരവും ഭാഷയുമെല്ലാം പഠിച്ചെടുത്ത് താരമായി സ്പാനിഷ് യുവതി. തെരേസ സോറിയാനോ എന്ന സ്പാനിഷ് യുവതിയാണ് ലോക്ഡൗണിൽ തനി കർണാടകക്കാരിയായി മാറിയത്. കർണാടകത്തിന്റെ കൃഷിരീതിയും സംസ്‌കാരവും ഭാഷയും തനതായ ആചാരങ്ങളുമെല്ലാം പഠിച്ചെടുത്ത സോറിയാനോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരമാണ്.

ലോക്ഡൗണിന് ദിവസങ്ങൾക്കുമുമ്പാണ് തെരേസ കർണാടകത്തിലെത്തിയത്. സഹോദരന്റെ സുഹൃത്തായ കൃഷ്ണ പൂജാരിയുടെ ഉഡുപ്പിയിലെ വീട്ടിലായിരുന്നു താമസം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചശേഷം മേയിൽ ശ്രീലങ്കയിലേക്ക് പോകാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ മറ്റു യാത്രാപദ്ധതികളൊക്കെ നിർത്തിവെക്കേണ്ടിവന്നു. സമയം എങ്ങനെ ചെലവഴിക്കാമെന്നായി പിന്നീടുള്ള ചിന്ത.

അങ്ങനെയാണ് കൃഷി പഠിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. തുടർന്ന് കൃഷ്ണ പൂജാരിയുടെ പറമ്പിൽ പണിക്കാർക്കൊപ്പം ചേരുകയായിരുന്നു. നിലക്കടല കൃഷി മുതൽ പച്ചക്കറികൃഷിയുടെ വിവിധ രീതികൾവരെ പഠിച്ചെടുത്തു. കർണാടകത്തിന്റെ തനത് പാചകരീതിയും കന്നഡ ഭാഷയുമെല്ലാം പഠിക്കാൻ കൃഷ്ണപൂജാരിയുടെ അമ്മ ചിക്കമ്മ പൂജാരിയും സഹായിച്ചു. തെരേസ മണ്ണുചുമക്കുകയും ജോലിക്കാർക്കൊപ്പമിരുന്ന് ഇളനീർ കുടിക്കുന്ന ചിത്രവുമെല്ലാം കൃഷ്ണ പൂജാരിയാണ് സാമൂഹിക മാധ്യമങ്ങളിലിട്ടത്. ഒട്ടേറെപ്പരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തെരേസയെ അഭിനന്ദിക്കുന്നത്. കഴിഞ്ഞദിവസം ഗോവയിലേക്ക് തിരിച്ച തെരേസ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP