Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരന്തനിവാരണ നിയമപ്രകാരം സർവകലാശാലാ പരീക്ഷകൾ റദ്ദാക്കാനാകുമോ? യുജിസിയുടെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തനിവാരണ നിയമപ്രകാരം സർവകലാശാലാ പരീക്ഷകൾ റദ്ദാക്കാനാകുമോ? യുജിസിയുടെ നിലപാട് തേടി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദുരന്തനിവാരണ നിയമപ്രകാരം സർവകലാശാലാ പരീക്ഷകൾ റദ്ദാക്കാനാകുമോ എന്ന വിഷയത്തിൽ യുജിസി.യോട് നിലപാടറിയിക്കാൻ സുപ്രീംകോടതി. കോവിഡ് സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം അവസാനവർഷ സർവകലാശാലാപരീക്ഷകൾ റദ്ദാക്കിയ ഡൽഹി, മഹാരാഷ്ട്ര സർക്കാരുകളുടെ തീരുമാനത്തിലാണ് യുജിസി. നിലപാടറിയിക്കേണ്ടത്. യുജിസി. വിജ്ഞാപനത്തെ മറികടക്കാൻ ദുരന്തനിവാരണ നിയമത്തിനാകുമോ എന്ന വിഷയം പരിശോധിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പരീക്ഷകൾ നടത്തേണ്ടതില്ലെന്നാണ് ഡൽഹി, മഹാരാഷ്ട്ര സർക്കാരുകളുടെ തീരുമാനം. അതേസമയം, അവസാനവർഷ പരീക്ഷകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കണമെന്നാണ് യുജിസി.യുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. കേസ് ഓഗസ്റ്റ് 14-ന് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP