Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ? ഹിന്ദി വിവാദത്തിൽ വിമർശനവമായി സ്റ്റാലിൻ

ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ? ഹിന്ദി വിവാദത്തിൽ വിമർശനവമായി സ്റ്റാലിൻ

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ എന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ചെന്നൈ വിമാനത്താവളത്തിൽനിന്നു മോശം പെരുമാറ്റം നേരിട്ടെന്ന കനിമൊഴി എംപിയുടെ ആരോപണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ.

'ഹിന്ദി അറിയില്ലെന്നു വിമാനത്താവളത്തിലെ ഓഫിസറോടു കനിമൊഴി പറഞ്ഞപ്പോൾ, നിങ്ങൾ ഇന്ത്യക്കാരനാണോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. ഇന്ത്യക്കാരൻ ആയിരിക്കുന്നതിന്റെ മാനദണ്ഡം ഹിന്ദി ആണോ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ബഹുസ്വരതയെ മൂടാൻ കുഴിയെടുക്കുന്നവർ അതിൽ തന്നെയൊടുങ്ങും' സ്റ്റാലിൻ ട്വിറ്ററിൽ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ കാലങ്ങളായി എതിർക്കുന്ന പാർട്ടിയാണു ഡിഎംകെ.

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ നിങ്ങൾ ഇന്ത്യക്കാരനാണോ എന്നു ചോദിച്ചതായി കഴിഞ്ഞ ദിവസമാണു കനിമൊഴി ട്വിറ്ററിൽ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏതെങ്കിലും പ്രത്യേക ഭാഷയെ ഉയർത്തിപ്പിടിക്കുന്നതു നയമല്ലെന്നു സിഐഎസ്എഫ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP