Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം; ലക്ഷം കോടിയുടെ വായ്പാ പദ്ധതിക്ക് ഇന്ന് തുടക്കം

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം; ലക്ഷം കോടിയുടെ വായ്പാ പദ്ധതിക്ക് ഇന്ന് തുടക്കം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കു വായ്പ നൽകുന്നതിനുള്ള 1 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പിഎം കിസാൻ പദ്ധതിയിൽ 6 ഗഡുവായി 17,000 കോടി വിതരണം ചെയ്യുന്നതും പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കും.

നാലു വർഷം കൊണ്ടാണ് 1 ലക്ഷം കോടി ലഭ്യമാക്കുക. ഈ വർഷം 10,000 കോടി, അടുത്ത 3 വർഷം 30,000 കോടി വീതം. പദ്ധതി നടത്തിപ്പിനു 11 പൊതു മേഖലാ ബാങ്കുകൾ കൃഷി വകുപ്പുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിക്കു കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, മാർക്കറ്റിങ് സഹകരണ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്ക്കു ബാങ്കുകളിലൂടെയും ധനകാര്യ സ്ഥാപനങ്ങളിലൂടെയും വായ്പയായി പണം ലഭ്യമാക്കും.

പരമാവധി 2 കോടി വരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാരിന്റെ ജാമ്യവും പ്രതിവർഷം 3% പലിശ ഇളവുമുണ്ടാവും. പരമാവധി 7 വർഷമാണു പലിശയിളവ്. തിരിച്ചടവിന് 6 മാസം മുതൽ 2 വർഷം വരെ മൊറട്ടോറിയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP