Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷാബന്ധൻ ദിനത്തിൽ രാഷ്ട്രപതിയെ രാഖിയണിയിച്ച് മലയാളി നഴ്‌സുമാർ; ചടങ്ങിൽ പങ്കെടുത്തത് ഏഴ് മലയാളി നഴ്‌സുമാർ

രക്ഷാബന്ധൻ ദിനത്തിൽ രാഷ്ട്രപതിയെ രാഖിയണിയിച്ച് മലയാളി നഴ്‌സുമാർ; ചടങ്ങിൽ പങ്കെടുത്തത് ഏഴ് മലയാളി നഴ്‌സുമാർ

സ്വന്തം ലേഖകൻ

 ന്യൂഡൽഹി: രക്ഷാബന്ധൻദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഖിയണിയിച്ച് മലയാളി നഴ്‌സുമാർ. പ്രസിഡന്റ്‌സ് എസ്റ്റേറ്റ് ക്ലിനിക്കിലെ സീനിയർ നഴ്‌സിങ് ഓഫീസർ ബിന്ദു ഷാജി, നഴ്‌സിങ് ഓഫീസർ ആശ തോമസ്, പബ്ലിക് ഹെൽത്ത് നഴ്‌സിങ് ഓഫീസർ ഷീല നായർ, മിലിട്ടറി നഴ്സിങ് സർവീസിലെ ക്യാപ്റ്റൻ കെ.ആർ. കീർത്തി എന്നിവരുൾപ്പെടെ ഏഴ് മലയാളി നഴ്സുമാരാണ് ചടങ്ങിൽ പങ്കെടുത്തത്.

ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, മിലിറ്ററി നഴ്‌സിങ് സർവീസ്, പ്രസിഡന്റ്‌സ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിൽനിന്നുള്ള നഴ്‌സുമാർക്കാണ് രാഷ്ട്രപതിഭവനിലേക്ക് ക്ഷണം ലഭിച്ചത്. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്സുമാരെന്ന് രാഷ്ട്രപതി പറഞ്ഞു. നഴ്സുമാർ കോവിഡ് നേരിടുന്നതിലെ അനുഭവം രാഷ്ട്രപതിയുമായി പങ്കുവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP