Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഓട്ടോയുടെ അടുത്ത് നിന്ന ഡ്രൈവർ ആകാശത്തിലൂടെ പറന്നു വന്ന് റോഡിലൂടെ നടന്ന് പോയ സ്ത്രീയുടെ തലയിൽ വീണു; പരിക്കേറ്റ യുവതിയുടെ തലയിൽ 52 തുന്നിക്കെട്ട്: വീഡിയോ കാണാം

ഓട്ടോയുടെ അടുത്ത് നിന്ന ഡ്രൈവർ ആകാശത്തിലൂടെ പറന്നു വന്ന് റോഡിലൂടെ നടന്ന് പോയ സ്ത്രീയുടെ തലയിൽ വീണു;  പരിക്കേറ്റ യുവതിയുടെ തലയിൽ 52 തുന്നിക്കെട്ട്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ബെംഗളൂരു: അപകടങ്ങൾ ഏത് വഴിയിലാണ് ഒളിഞ്ഞ് ഇരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. അത്തരത്തിലൊരു സംഭവത്തിനാണ് ബെംഗളുരുവിൽ റോഡിലൂടെ നടന്ന് പോയ ഒരു സ്ത്രീ ഇരയായത്. ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവർ ഒരു നിമിഷത്തിനുള്ളിൽ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോയ സ്ത്രീയുടെ തലയിലേക്ക് വീഴുകയായിരുന്നു. നിലത്തേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയിൽ വേണ്ടിവന്നത് 52 തുന്നിക്കെട്ട്.

ബെംഗളൂരുവിലെ ടിസി പാല്യ റോഡിലാണ് കഴിഞ്ഞ മാസമായിരുന്നു സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന അപകട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. റെഡ്ലൈൻ ലംഘനം കണ്ടെത്താൻ സ്ഥാപിച്ചിരുന്ന ക്യാമറയുടെ കേബിൾ ആണ് വില്ലനായത്. അയഞ്ഞു കിടന്നിരുന്ന കേബിൾ ഓട്ടോയുടെ ചക്രത്തിനിടയിൽ കുടുങ്ങി. ഇത് അഴിച്ചുമാറ്റാനായി ഡ്രൈവർ, റോഡിന്റെ സൈഡിൽ ഓട്ടോ ഒതുക്കി.

Stories you may Like

ഇതിനിടെ സ്പീഡിലെത്തിയ മറ്റൊരു വാഹനത്തിൽ കേബിൾ കുടുങ്ങുകയും കേബിൾ അഴിക്കാനായി ശ്രമിച്ച ഓട്ടോ ഡ്രൈവറുമായി കേബിൾ പൊങ്ങുകയുമായിരുന്നു. കേബിളിൽ കുടുങ്ങി ഏറെ ദൂരത്തേക്കു തെറിച്ചു പറന്ന ഓട്ടോ ഡ്രൈവർ സമീപത്തുകൂടി നടന്നു പോകുകയായിരുന്ന സുനിത എന്ന സ്ത്രീയുടെ പുറത്തേക്കാണു വീണത്. നാൽപത്തിരണ്ടുകാരിയായ സുനിത തന്റെ ഹോട്ടലായ അന്നപൂർണേശ്വരിയിലേക്കു നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന സുനിതയുടെ ഭർത്താവ് കൃഷ്ണമൂർത്തി ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സുനിതയുടെ തലയിൽ 52 തുന്നിക്കെട്ട് ഇടേണ്ടിവന്നു. ഓട്ടോ ഡ്രൈവറുടെ പരുക്ക് സാരമുള്ളതല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP