Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വിവാഹിതയായത് പതിനഞ്ചാം വയസ്സിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ; 19-ാം വയസ്സിൽ റാങ്കോടെ പ്ലസ് ടു പരീക്ഷ പാസ്സായി രണ്ടര വയസ്സുള്ള കുഞ്ഞിന്റെ അമ്മ

വിവാഹിതയായത് പതിനഞ്ചാം വയസ്സിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ; 19-ാം വയസ്സിൽ റാങ്കോടെ പ്ലസ് ടു പരീക്ഷ പാസ്സായി രണ്ടര വയസ്സുള്ള കുഞ്ഞിന്റെ അമ്മ

സ്വന്തം ലേഖകൻ

അഗർത്തല: രണ്ടരവയസുള്ള കുഞ്ഞിന്റെ അമ്മയായ 19കാരിക്ക് ത്രിപുരയിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ റാങ്കോടെ ജയം. പതിനഞ്ചാം വയസിൽ ശൈശവ വിവാഹത്തിന് ഇരയായ സംഗമിത്ര ദേബ് ആണ് ത്രിപുര സെക്കൻഡറി എഡ്യൂക്കേഷൻ ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 92.6 % മാർക്ക് സ്വന്തമാക്കിയത്. ആദ്യ പത്തിനുള്ളിൽ റാങ്ക് നേടിയ സംഗമിത്ര ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പതിനഞ്ചാം വയസിലായിരുന്നു വിവാഹിതയായത്.

എല്ലാ വിഭാഗങ്ങളിൽനിന്നുമായി ഒൻപതാം റാങ്കും ആർട്സ് വിഭാഗത്തിൽ ഏഴാം റാങ്കുമാണ് സംഗമിത്ര ദേബിന്. ഭർത്താവ് രാജു ഘോഷ് ബി.എസ്.എഫ്. ജവാനാണ്. ത്രിപുരയിലെ ഗാന്ധിഗ്രാം പട്ടണത്തിൽ ഭർതൃവീട്ടുകാർക്കൊപ്പമാണ് സംഗമിത്ര താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞായിരുന്നു പത്താം ക്ലാസ് പരീക്ഷ. 77 ശതമാനം നേടിയാണ് അന്നു വിജയിച്ചത്. ഭർത്താവിന്റെ വീട്ടുകാർ ഒരുപാട് സഹായിച്ചുവെന്നും സംഗമിത്ര പറയുന്നു.

Stories you may Like

റാങ്കോടെ ബിരുദം നേടുക എന്നതാണ് സംഗമിത്രയുടെ അടുത്ത ലക്ഷ്യം. അതേസമയം ത്രിപുരയുടെ ഗ്രാമീണ മേഖലയിലുള്ള ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ ഓർമപ്പെടുത്തലിനും സംഗമിത്രയുടെ കഥ ഇടയാക്കുന്നു. ദേശീയ ആരോഗ്യ-കുടുംബ സർവേയിൽനിന്നുള്ള വിവരങ്ങൾ അനുസരിച്ച് രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ത്രിപുര. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളുടെ 21.6 ശതമാനവും പതിനഞ്ചിനും പത്തൊൻപതിനും ഇടയിലുള്ളവർക്കിടയിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP