Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

ഡൽഹിയിലെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിക്ക് 24 വർഷം തടവ്; വർഷങ്ങളായി ഡൽഹി നഗരത്തിൽ വൻ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സോനു പഞ്ചബൻ ഇരുമ്പഴിക്കുള്ളിലായത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതിന്

ഡൽഹിയിലെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിക്ക് 24 വർഷം തടവ്; വർഷങ്ങളായി ഡൽഹി നഗരത്തിൽ വൻ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സോനു പഞ്ചബൻ ഇരുമ്പഴിക്കുള്ളിലായത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതിന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിക്ക് 24 വർഷത്തെ കഠിനതടവ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന കേസിൽ സോനു പഞ്ചബനാണ് (ഗീത അറോറ) ദ്വാരക ജില്ലാ കോടതി ബുധനാഴ്ച ശിക്ഷവിധിച്ചത്. ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വർഷത്തെ തടവും വിധിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നതാണ് സന്ദീപിനെതിരേയുള്ള കുറ്റം.

സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനു ലംഘിച്ചെന്നും അതിനാൽ ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്നെന്നും ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങുക മാത്രമല്ല സോനു പഞ്ചബൻ ചെയ്തത്. ആവശ്യങ്ങൾക്ക് വഴങ്ങാൻവേണ്ടി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എതിർക്കാതിരിക്കാനായി സോനു ഇരയുടെമേൽ ബലമായി മയക്കുമരുന്ന് കുത്തിവെച്ചു. കൂടാതെ ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ചു.

ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാൻവേണ്ടിയായിരുന്നു ഇത്. ആജ്ഞകൾ അനുസരിക്കാത്ത വേളയിൽ സോനു ഇരയെ മർദിക്കുകയും ചെയ്തിരുന്നു. ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കാൻ അർഹരല്ല. അതിനാൽ, ജയിലിന്റെ മതിൽക്കെട്ടിനകമാണ് അവർക്ക് ജീവിക്കാനുള്ള മികച്ച സ്ഥലം -കോടതി ഉത്തരവിൽ പറഞ്ഞു.

വർഷങ്ങളായി നഗരത്തിൽ വൻകിട സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സോനുവിന് ഉത്തരേന്ത്യയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സോനു അടുത്തിടെ അമിതമായ അളവിൽ മരുന്നുകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ മരിച്ചില്ല.

2013-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികത്തൊഴിലിന് ഇരയാക്കിയത്. 2017-ലാണ് സോനുവും സന്ദീപും അറസ്റ്റിലായത്. പെൺകുട്ടിക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP