Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കടക്കും; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 32,682 കേസുകളും 614 മരണവും; 16 ദിവസം കൊണ്ട് ഒരു ലക്ഷം രോഗികളുണ്ടായ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം: രാജ്യത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത് 8,944 പേർ

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കടക്കും; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 32,682 കേസുകളും 614 മരണവും; 16 ദിവസം കൊണ്ട് ഒരു ലക്ഷം രോഗികളുണ്ടായ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം: രാജ്യത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത് 8,944 പേർ

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കടക്കും. 970,169 കോവിഡ് രോഗികളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 32,682 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24ണിക്കൂറിനിടെ 614 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ മുപ്പതിനായിരത്തിന് മുകളിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതോടെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയർന്നു. നിലവിൽ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേർ രോഗമുക്തി നേടി. രോഗബാധിതരായി 24,929 പേരാണ് ഇതുവരെ മരിച്ചത്. ഓരോ ദിവസവും കഴിയുന്തോറും രാജ്യത്തെ സ്ഥിതിഗതി അതീവ ഗുരുതരമായി മാറുകയാണ്. രാജ്യത്ത 8,944 പേരാണ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.

16 ദിവസം കൊണ്ട് ഒരു ലക്ഷം രോഗികളുണ്ടായ മഹാരാഷ്ട്രയിൽ ഇന്നലെ 7,975 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, 3,606 പേർ ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,52,613 ആയി. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

സംസ്ഥാനത്ത് നിലവിൽ 7,08,373 പേർ ഹോം ക്വാറന്റീനിലും 43,315 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്. മുംബൈയിൽ തന്നെയാണ് ഇന്നലെയും ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ഇന്ന് 1390 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 62 പേർ മരിക്കുകയും ചെയ്തു. 96253 പേർക്കാണ് മുംബൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67830 പേർ രോഗമുക്തിനേടി ആശുപത്രിവിട്ടു. 22959 ആണ് മുംബൈയിലെ ആക്ടീവ് കേസുകൾ.

അതിനിടെ, തമിഴ്‌നാട്ടിൽ ഇന്നലെ 4496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ഉം ആകെ മരണം 2167-ഉം ആയി. 1,02,310 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 47340 ആണ് നിലവിൽ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് എത്തിയ 12 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ നാലു പേർക്കും റോഡുമാർഗം എത്തിയ 50 പേർക്കും ഇന്ന് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

കർണാടകയിൽ ഇന്നലെ 3176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47253 ആയി. 87 പേർ ഇന്ന് മരിച്ചതോടെ ആകെ മരണം 928 ആയി. കർണാടകയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 1975 പേർ ബെംഗളൂരുവിൽ ഉള്ളവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP