Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കടവരാന്തയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഹേമതാബാദ് എംഎൽഎ ദേബേന്ദ്രനാഥ് റേയെ

ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കടവരാന്തയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഹേമതാബാദ് എംഎൽഎ ദേബേന്ദ്രനാഥ് റേയെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ നോർത്ത് ദിനാജ്പുരിൽ ഹേമതാബാദ് എംഎൽഎ ദേബേന്ദ്രനാഥ് റേയെ (62) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ചിലർ വന്ന് അദ്ദേഹത്തെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.

സിപിഎം ടിക്കറ്റിൽ ജയിച്ച ദേബേന്ദ്രനാഥ് കഴിഞ്ഞ വർഷമാണ് ബിജെപിയിലേക്കു മാറിയത്. എംഎൽഎ സ്ഥാനം രാജിവച്ചിരുന്നില്ല. രാത്രി ഒരു മണിയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്ന് ഒരാൾക്കൊപ്പം പുറത്തു പോയത്. രാവിലെ വീടിനു സമീപമുള്ള മാർക്കറ്റിലെ മൊബൈൽഫോൺ കടയുടെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോക്കറ്റിൽ നിന്ന് 2 പേർക്കെതിരെ ആരോപണമുള്ള ആത്മഹത്യക്കുറിപ്പു കണ്ടെടുത്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു. ദേബേന്ദ്രനാഥ് റേയുടെ മരണത്തേച്ചൊല്ലി ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ വാദപ്രതിവാദം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP