Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്രായ് അറസ്റ്റിൽ; ശ്രീനഗറിലെ വസതിയിൽ നിന്നും സെഹ്രായ്‌യെ അറസ്റ്റ് ചെയ്തത് ദേശീയ സുരക്ഷാ നിയമ പ്രകാരം

കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്രായ് അറസ്റ്റിൽ; ശ്രീനഗറിലെ വസതിയിൽ നിന്നും സെഹ്രായ്‌യെ അറസ്റ്റ് ചെയ്തത് ദേശീയ സുരക്ഷാ നിയമ പ്രകാരം

സ്വന്തം ലേഖകൻ

ശ്രീനഗർ: കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്രായ് (76) അറസ്റ്റിൽ. സയ്യിദ് അലി ഷാ ഗീലാനി രാജി വച്ച സാഹചര്യത്തിൽ, ഹുറിയത് കോൺഫറൻസിന്റെ പുതിയ നേതാവായി സെഹ്രായ് വരുമെന്നു സൂചനകളുണ്ടായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്. ശ്രീനഗറിലെ വസതിയിൽ ഇന്നലെ രാവിലെ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റിലായത്. ജമ്മു ജയിലിലാവും പാർപ്പിക്കുക. തെഹ്രികെ ഹുറിയത് എന്ന സംഘടനയുടെ ചെയർമാനാണ്.

വിഘടനവാദി സംഘടനകളുടെ കൂട്ടായ്മയായ ഹുറിയത് കോൺഫറൻസിന്റെ ആജീവനാന്ത അധ്യക്ഷനായിരുന്ന സയ്യിദ് ഗീലാനി, സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ മൂലമാണു സ്ഥാനമൊഴിഞ്ഞത്. വിഘടനവാദികൾ സെഹ്രായിയുടെ നേതൃത്വത്തിൽ വീണ്ടും സജീവമാകുന്നതു തടയാനാണ് അറസ്റ്റ് എന്നു വിലയിരുത്തപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP