Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്നലെ മാത്രം 7862 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2,38,461 ആയി: ഇന്നലെ മരിച്ചത് 221 പേർ

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്നലെ മാത്രം 7862 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2,38,461 ആയി: ഇന്നലെ മരിച്ചത് 221 പേർ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം 7862 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 226 പേർ ഇന്നലെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി ഉയർന്നു. 9893 പേരാണ് ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,366 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,32,625 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ 95,943 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 പേരെയാണ് അസുഖം ഗുരുതര മായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 5205 പേരാണ് മുംബൈയിൽ ഇതുവരെ മരിച്ചത്.

മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. പുതിയതായി 1337 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,461 ആയി.
താണെ-57138, പൂണെ 35,232, പാൽഘർ 8963 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകൾ.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് തുടങ്ങിയതോടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സർക്കാർ. പൂണെ ജില്ലയിൽ ജൂലൈ 13 മുതൽ പത്ത് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. താനെയിലും ജൂലൈ 12 മുതൽ 19വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ലോക്ഡൗൺ ദിനം കഴിയാനിരിക്കെയാണ് താനെയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്.

പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും ജൂലൈ 13 മുതൽ 23 വരെ പിംപ്രി-ചിഞ്ച്വാഡിലും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.ലോക്ക്ഡൗണിൽ പാൽ, ഫാർമസികൾ, ക്ലിനിക്കുകൾ, തുടങ്ങിയ അടിയന്തിര സേവനങ്ങൾക്ക് ഇളവുണ്ടാകും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പുണൈ മുൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കി.

വ്യാഴാഴ്ച പുണെയിൽ 1803 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 34,399 ആയി ഉയർന്നു. 1803 കേസുകളിൽ 1032-ഉം പുണെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പിംപ്രി-ചിഞ്ച്വാഡിൽ 573 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ കോവിഡ് കേസുകൾ 6,982 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മുംബൈക്ക് ശേഷം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയാണ് പുണെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP