Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണം വെളുപ്പിക്കൽ കേസ്; റാണ കപൂറിന്റെ 2,203 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; റാണ കപൂറിന്റെ 2,203 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്റെ 2,203 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കപൂറിന്റെ ചില വിദേശ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ വാധ്വാൻ, ധീരജ് വാധ്വാൻ എന്നിവരുടെ സ്വത്തും കണ്ടുകെട്ടി. കപൂറും കുടുംബവും കൈക്കൂലി വാങ്ങി വൻതുക വായ്പ നൽകി ബാങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇഡി ആരോപിക്കുന്നു. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ കപൂർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP