Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, പബ്ജി തുടങ്ങി 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ സൈനികരോട് കരസേന; ജൂലായ് 15നുള്ളിൽ മൊബൈലിൽ നിന്ന് ഇവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശം

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, പബ്ജി തുടങ്ങി 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ സൈനികരോട് കരസേന; ജൂലായ് 15നുള്ളിൽ മൊബൈലിൽ നിന്ന് ഇവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ ജനപ്രിയ ആപ്പുുകളായ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, പബ്ജി തുടങ്ങി 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ കരസേന സൈനികർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ജൂലായ് 15നുള്ളിൽ മൊബൈലിൽ നിന്ന് ഇവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് കരസേനയുടെ നിർദേശമെന്നാണ് റിപ്പോർട്ട്. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്ന സൈന്യത്തിന്റെ കണ്ടെത്തലിനെ തുടർന്ന് സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം.

രാജ്യസുരക്ഷയും വ്യക്തി വിവരങ്ങളുടെ ചോർച്ചയും തടയാൻ നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ച ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രം എന്നിവക്ക് പുറമേ സ്നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈൽ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേൽപ്പെടുത്തിയ പട്ടികയിലുണ്ട്.

ടിന്റർ, ട്രൂലിമാഡ്ലി, ഹാപ്പൻ, ടാഗ്ഡ് എന്നിവ ഉൾപ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകൾക്കും വിലക്കുണ്ട്. കഴിഞ്ഞ വർഷം അവസാനം വാട്‌സാപ്പിലൂടെ ഔദ്യോഗിക ആശയ വിനിമയം നടത്തരുതെന്ന് കരസേന നിർദേശിച്ചിരുന്നു. നേരത്തെ ഫേസ്‌ബുക്ക് ഉപയോഗത്തിന് നാവികസേനയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ഇത്രയും അധികം ആപ്പുകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്.

നിരോധിച്ച ആപ്പുകൾ


WeChat
QQ
Kik
ooVoo
Nimbuzz
Helo
Qzone
Share Chat
Viber
Line
IMO
Snow
To Tok
Hike
Video Hosting

TikTok
Likee
Samosa
Kwali
Content Sharing

Shareit
Xender
Zapya
Web Browsers

UC Browser
UC Browser Mini
Video and Live Streaming

LiveMe
BigoLive
Zoom
Fast Films
Vmate
Uplive
Vigo Video
Utility Apps

Cam Scanner
Beauty Plus
Truecaller
Gaming Apps

PUBG
NONO Live
Clash of Kings
All Tencent gaming apps
Mobile Legends
E-Commerce

Club Factory
AliExpress
Chinabrands
Gearbest
Banggood
MiniInTheBox
Tiny Deal
Dhhgate
LightinTheBox
DX
Eric Dress
Zaful
Tbdress
Modility
Rosegal
Shein
Romwe
Dating Apps

Tinder
TrulyMadly
Happn
Aisle
Coffee Meets Bagel
Woo
OkCupid
Hinge
Badoo
Azar
Bumble
Tantan
Elite Sinles
Tagged
Couch Surfing
Antivirus

360 Security
Networking

Facebook
Baidu
Instagram
Ello
Snapchat
News Apps

Daily Hunt
News Dog
Online Book Reading Apps

Pratilipi
Health Apps

Heal of Y
Lifestyle Apps

POPXO
Knowledge Apps

Vokal
Music Apps

Hungama
Songs.pk
Blogging/ Micro Blogging

Yelp
Tumblr
Reddit
FriendsFeed
Private Blogs

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP