Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എബോളയ്‌ക്കെതിരെ പ്രയോഗിച്ച റെംഡെസിവർ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഉപയോഗിക്കാമെന്ന് പ്രോട്ടോകോൾ; മരുന്ന് വാങ്ങാൻ ഒരു രോഗിക്ക് ചെലവ് മുപ്പതിനായിരത്തിന് മുകളിൽ; കോവിഡിൽ നേട്ടം കൊയ്യുന്നത് സ്വകാര്യ ആശുപത്രികൾ

എബോളയ്‌ക്കെതിരെ പ്രയോഗിച്ച റെംഡെസിവർ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഉപയോഗിക്കാമെന്ന് പ്രോട്ടോകോൾ; മരുന്ന് വാങ്ങാൻ ഒരു രോഗിക്ക് ചെലവ് മുപ്പതിനായിരത്തിന് മുകളിൽ; കോവിഡിൽ നേട്ടം കൊയ്യുന്നത് സ്വകാര്യ ആശുപത്രികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിന്റെ മറവിൽ നടക്കുന്നത് ആശപുത്രി കൊള്ള. കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുന്നില്ല. മഹാരാഷ്ട്രയിലും ഡൽഹിയിലും ഗുജറാത്തിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കു കൊള്ളനിരക്ക് ഈടാക്കുന്നത്. കമ്പനികൾ മരുന്നുകൾക്കും തീവിലയിട്ടതോടെ ദുരിതത്തിലാണു രോഗികൾ. കേരളത്തിൽ നിലവിൽ സർക്കാർ ആശുപത്രിയിലാണ് കോവിഡ് ചികിൽസ. ഇതിന് മാറ്റമുണ്ടായാൽ കേരളത്തിലും സ്ഥിതി ഗുരുതരമാകും.

കോവിഡ് ചികിൽസയ്ക്ക് സ്വകാര്യ ആശുപത്രികളേയും സജീവമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കാത്തതിന് കാരണം സ്വകാര്യ ആശുപത്രികളുടെ നിസ്സഹകരണമാണ്. സർക്കാർ നിരക്കിൽ രോഗികളെ ചികിൽസിക്കാൻ അവർ തയ്യാറല്ല.
കേരളത്തിൽ അതതു രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകളും ചില ആന്റിവൈറൽ മരുന്നുകളുമാണു നൽകുന്നത്. ചികിത്സ പൂർണമായും സർക്കാർ ആശുപത്രിയിലായതിനാൽ രോഗിക്ക് പണ ചെലവുമില്ല.

സ്ഥിതി രൂക്ഷമായ രാജ്യത്തെ മറ്റ് നഗരങ്ങളിൽ, ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുള്ള ബദൽ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. കോവിഡിന് മരുന്നു കണ്ടുപിടിക്കാത്ത സാഹചര്യത്തിലാണു മന്ത്രാലയം ബദൽ മരുന്നുകൾ നിർദേശിച്ചിട്ടുള്ളത്. എബോളയ്‌ക്കെതിരെ പ്രയോഗിച്ച റെംഡെസിവർ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഉപയോഗിക്കാം. ഫാവിപിരാവിറും ഇന്ത്യ ഉപയോഗിക്കുന്നു. ഇതൊന്നും കൊണ്ട് വലിയ ഗുണമില്ല. ഹൈഡ്രോക്‌സി ക്ലോറോക്വീനും നൽകുന്നുണ്ട്. പ്രതിരോധശേഷി കൂട്ടി ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്ന ടോസിലിസുമാബും കൊടുക്കാം. ഡെക്‌സമെത്തസോൺ, മീഥേൽപ്രഡ്‌നിസലോണും ഉപയോഗത്തിലുണ്ട്.

റെംഡെസിവിർ നിർമ്മാണത്തിനും വിപണനത്തിനും നിലവിൽ 2 ഇന്ത്യൻ കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഹൈദരാബാദിലെ ഹെറ്റിറോയ്ക്കും സിപ്ലയ്ക്കും. ഹെറ്റിറോ ഒരു ഡോസിന് 5400 രൂപയാണ് വിലയിട്ടിരിക്കുന്നത്. ആതായത് ഒരു രോഗിക്ക് ഈ മരുന്നിന് മാത്രം 32,000 രൂപയോളം വരും ചെലവ്. ഗ്ലെന്മാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ ഫാവിപിരാവിറിനും വില കൂടുതലാണ്. 15 ദിവസങ്ങളിലായി 130 ഗുളിക വേണം. ഒരെണ്ണത്തിന് വില 103 രൂപ. ആകെ 13,390 രൂപ.ഹൈഡ്രോക്‌സി ക്ലോറോക്വീൻ ഗുളികകൾക്കു താരതമ്യേന വില കുറവാണ്. പത്തു ഗുളികൾക്കു 68 രൂപയാണ് വില. ഡെക്‌സമെത്തസോണും വില കുറവിൽ കിട്ടും.

അതിനിടെ കോവിഡ് പ്രതിരോധ നിർദേശങ്ങൾ അനുസരിക്കാത്തവരിൽനിന്നു പൊലീസിനു നേരിട്ടു പിഴ ഈടാക്കാൻ ഓർഡിനൻസിൽ ഭേദഗതി. കേരള പൊതുജനാരോഗ്യ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭ അനുമതി നൽകി. ഇപ്പോൾ പകർച്ചവ്യാധി നിയമലംഘനങ്ങൾക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറുക മാത്രമാണു പൊലീസ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP