Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വത്തുക്കൾ മുഴുവൻ തന്റെ ആനകളുടെ പേരിലെഴുതിവെച്ച് ബീഹാറിലെ ആന പ്രേമി; മുഹമ്മദ് അക്തർ തന്റെ പേരിലുള്ള ആറര ഏക്കർ സ്ഥലം ആനകൾക്ക് നൽകിയത് താൻ മരിച്ചുപോയാലും ആനകൾ പട്ടിണി കിടക്കാതിരിക്കാൻ

സ്വത്തുക്കൾ മുഴുവൻ തന്റെ ആനകളുടെ പേരിലെഴുതിവെച്ച് ബീഹാറിലെ ആന പ്രേമി; മുഹമ്മദ് അക്തർ തന്റെ പേരിലുള്ള ആറര ഏക്കർ സ്ഥലം ആനകൾക്ക് നൽകിയത് താൻ മരിച്ചുപോയാലും ആനകൾ പട്ടിണി കിടക്കാതിരിക്കാൻ

സ്വന്തം ലേഖകൻ

പറ്റ്ന: ബിഹാറിലെ ഒരു ആനപ്രേമി തന്റെ സ്വത്തുക്കൾ മുഴുവൻ ആനകളുടെ പേരിൽ എഴുതിവെച്ചു. ജാനിപുർ സ്വദേശിയായ മുഹമ്മദ് അക്തർ എന്ന ആളാണ് സ്വത്ത് മുഴുവൻ തന്റെ രണ്ട് ആനകൾക്കായി എഴുതിവെച്ചത്. മുഹമ്മദ് അക്തറിന്റെ ആനകളായ മോട്ടിക്കും റാണിക്കുമാണ് യജമാനന്റെ സ്വത്ത് സ്വന്തമാക്കാൻ ഭാഗ്യമുണ്ടായത്. ആനകൾക്ക് യഥാക്രമം ഇരുപതും പതിനഞ്ചും വയസ്സുണ്ട്.

തന്റെ പേരിലുള്ള 6.25 ഏക്കർ സ്ഥലമാണ് മുഹമ്മദ് അക്തർ ആനകൾക്കായി നൽകിയിരിക്കുന്നത്. താൻ മരിച്ചുപോയാലും ആനകൾ പട്ടിണി കിടക്കരുതെന്നാണ് ഈ ആനപ്രേമിയുടെ ആഗ്രഹം. തനിക്ക് കുടുംബസ്വത്തായി ലഭിച്ച ആനകളുടെ അനന്തര തലമുറയിൽപ്പെട്ടതാണ് ഈ ആനകൾ എന്ന് മുഹമ്മദ് അക്തർ പറയുന്നു. ചെറുപ്പകാലം മുതൽ ഈ ആനകൾക്കൊപ്പമാണ് വളർന്നത്. രണ്ട് ആനകളും തന്റെ കുടുംബാംഗങ്ങളാണെന്നും ഇയാൾ പറയുന്നു

തന്റെ ആനകളിൽ ഒരാൾ ഒരിക്കൽ തന്റെ ജീവൻ രക്ഷിച്ചിട്ടുള്ളതായും മുഹമ്മദ് അക്തർ പറയുന്നു. തന്റെ നേരെ വെടിയുതിർക്കാൻ ഉന്നംപിടിച്ച ഒരു അക്രമിയിൽനിന്ന് ഇതിലൊരു ആന തന്റെ ജീവൻ രക്ഷിച്ച കഥയും മുഹമ്മദ് അക്തറിന് പറയാനുണ്ട്. ഉറക്കത്തിലായിരുന്ന തന്നെ ചിഹ്നംവിളിച്ച് ഉണർത്തി കൊലയാളിയിൽനിന്ന് രക്ഷിച്ചത് മോട്ടി ആനയാണെന്ന് അദ്ദേഹം പറയുന്നു.

തന്നെ കൊലപ്പെടുത്തി ആനകളെ തട്ടിയെടുത്ത് വിൽക്കാനുള്ള തന്റെ കുടുംബത്തിൽപ്പെട്ട ചിലരുടെതന്നെ ശ്രമമാണ് മോട്ടി ആന പൊളിച്ചതെന്നാണ് മുഹമ്മദ് അക്തർ പറയുന്നത്. അതുകൊണ്ടുകൂടിയാണ് തന്റെ പേരിലുള്ള സ്വത്ത് ആനകളുടെ പേരിൽ എഴുതിവെച്ചതെന്നും അദ്ദേഹം പറയുന്നു. ആനകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് മുഹമ്മദ് അക്തർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP