Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

തക്ക സമയത്ത് സൈന്യം ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ ദിവസം ഇന്ത്യൻ ചരിത്രതത്തിലെ മറ്റൊരു കരിദിനമായേനെ; പുൽവാമയിൽ സൈന്യത്തിന്റെ ഇടപെടലിൽ നിർവീര്യമായത് വൻ നാശനഷ്ടം ഉണ്ടാക്കുമായിരുന്ന ഐഇഡി സ്‌ഫോടനം: ബാരിക്കേഡ് തകർത്ത് സ്‌ഫോടകവസ്തുവായ ഐഇഡിയുമായി പോയ കാർ പിടിച്ചെടുത്തത് വെടിവെയ്‌പ്പിലൂടെ

തക്ക സമയത്ത് സൈന്യം ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ ദിവസം ഇന്ത്യൻ ചരിത്രതത്തിലെ മറ്റൊരു കരിദിനമായേനെ; പുൽവാമയിൽ സൈന്യത്തിന്റെ ഇടപെടലിൽ നിർവീര്യമായത് വൻ നാശനഷ്ടം ഉണ്ടാക്കുമായിരുന്ന ഐഇഡി സ്‌ഫോടനം: ബാരിക്കേഡ് തകർത്ത് സ്‌ഫോടകവസ്തുവായ ഐഇഡിയുമായി പോയ കാർ പിടിച്ചെടുത്തത് വെടിവെയ്‌പ്പിലൂടെ

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ അനേകം ആളുകളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുമായിരുന്ന വൻ ദുരന്തം ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിൽ നിർവീര്യമായി. ഭീകരർ പദ്ധതിയിട്ട ഐഇഡി സ്‌ഫോടനമാണ് ഇന്ത്യൻ സേന നിർവീര്യമാക്കിയത്. 4045 കിലോ ഐഇഡിയുമായി ചെക്‌പോസ്റ്റിലെത്തിയ വാഹനം ഇന്ത്യൻ സൈന്യം പിടിച്ചെടുക്കുകയായിരുന്നു.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന സ്‌ഫോടനത്തിൽ ഉപയോഗിച്ചതും ഐഇഡി ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലത്തെ കാർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഒരു വൻ ദുരന്തം തന്നെ ഇന്ത്യയിൽ ഇന്നലെ ഉണ്ടായേനെ. എന്നാൽ ഇന്ത്യൻ സേനയുടെ ഉചിതമായ ഇടപെടലിൽ അത് ഒഴിവാകുക ആയിരുന്നു. ഇന്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.

കാറിന്റെ റജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ളവ വ്യാജമാണ്. ബാരിക്കേഡു തകർത്തു പോകാൻ ശ്രമിച്ച കാറിനു നേരേ സുരക്ഷാസേന വെടിയുതിർത്തതിനെ തുടർന്നു ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി ഉൾപ്പെട്ട കാർ ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. ഇതിനെത്തുടർന്നുണ്ടായ നിയന്ത്രിത സ്‌ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കു കേടുപാടു പറ്റി. വലിയ ശബ്ദത്തിൽ, കനത്ത പുക പുറത്തേക്കു വമിപ്പിച്ച്, ചുറ്റിലുമുള്ള മരങ്ങളെയാകെ ഇളക്കിയുള്ള സ്‌ഫോടനത്തിന്റെ വിഡിയോ പുറത്തുവന്നു. താമസക്കാരെ മാറ്റിയ ശേഷമായിരുന്നു നിർവീര്യമാക്കൽ സ്‌ഫോടനം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് ഭീകരർ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്‌ഷെ ഭീകര ക്യാംപിൽ ഇന്ത്യ മിന്നലാക്രമണം നടത്തി. കഴിഞ്ഞ രണ്ടു മാസമായി കശ്മീർ അതിർത്തിയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നുണ്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്. 38 ഭീകരരെ സൈന്യം വകവരുത്തി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP