Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത പത്തുദിവസം 2600 ശ്രമിക് പ്രത്യേക വണ്ടികൾ; ഇതുവരെ ശ്രമിക് തീവണ്ടികളിൽ യാത്ര ചെയ്തത് 36 ലക്ഷം പേർ

അടുത്ത പത്തുദിവസം 2600 ശ്രമിക് പ്രത്യേക വണ്ടികൾ; ഇതുവരെ ശ്രമിക് തീവണ്ടികളിൽ യാത്ര ചെയ്തത് 36 ലക്ഷം പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അടുത്ത പത്തുദിവസം 2600 ശ്രമിക് പ്രത്യേക വണ്ടികൾ ഓടിക്കുമെന്ന് റെയിൽവേ. 2600 ശ്രമിക് സ്‌പെഷ്യലുകളാണ് കഴിഞ്ഞ 23 ദിവസം സർവീസ് നടത്തിയത്. ഇതുവരെ 36 ലക്ഷംപേരെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു. വരുന്ന 10 ദിവസങ്ങളിൽ വീണ്ടും 36 ലക്ഷംപേരെ വിവിധയിടങ്ങളിൽ എത്തിക്കും. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ വണ്ടികൾ ഓടിക്കാൻ തയ്യാറാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

ശ്രമിക് വണ്ടികളിൽ യാത്ര ചെയ്തവരിൽ 80 ശതമാനവും യു.പി, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. അതിഥിതൊഴിലാളികളെ മുഴുവൻ തിരിച്ചെത്തിക്കുന്നതിന് തുടർച്ചയായി വണ്ടികൾ ഓടിക്കാൻ റെയിൽവേ ഒരുക്കമാണ്. യാത്രച്ചെലവിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനവുമാണു വഹിക്കുന്നത്.

കോവിഡ് വാർഡുകളാക്കി മാറ്റിയ കോച്ചുകൾ ഇപ്പോൾ അതിനായി ഉപയോഗിക്കാത്തതിനാൽ അതിൽ പകുതിയോളം ശ്രമിക് വണ്ടികളിൽ ഘടിപ്പിക്കും. ജൂൺ ഒന്നുമുതൽ സർവീസ് തുടങ്ങുന്ന പ്രത്യേക വണ്ടികൾക്ക് നിലവിലുള്ള നിരക്കു മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP