Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

നിങ്ങളുടെ ഊഹാപോഹങ്ങളുടെ പേരിൽ ജാമ്യം നിഷേധിക്കാൻ കഴിയില്ല; സാക്ഷികളെ സ്വാധീനിക്കും എന്ന് പറയുന്നതല്ലാതെ തെളിവുകളും ഇല്ല; പി ചിദംബരത്തിന് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

നിങ്ങളുടെ ഊഹാപോഹങ്ങളുടെ പേരിൽ ജാമ്യം നിഷേധിക്കാൻ കഴിയില്ല; സാക്ഷികളെ സ്വാധീനിക്കും എന്ന് പറയുന്നതല്ലാതെ തെളിവുകളും ഇല്ല; പി ചിദംബരത്തിന് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിക്കാതിരിക്കാൻ സിബിഐ നിരത്തുന്ന വാദങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.ഊഹാപോഹങ്ങളുടെ പേരിൽ ഒരാൾക്ക് ജാമ്യം നിഷേധിക്കാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. കേസിൽ ഇന്നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. അതേസമയം, എൻഫോഴ്‌സ്‌മെന്റ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാലും ചിദംബരത്തിന് ഉടൻ പുറത്തിറങ്ങാനാകില്ല.രാജ്യം വിട്ടുപോകരുത് എന്ന ഉപാധിയിലാണ് ജസ്റ്റീസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്. ചിദംബരത്തിന് ജാമ്യം അനുവദിച്ച കോടതി അന്വേഷണ സംഘം വിളിപ്പിക്കുമ്പോഴൊക്കെ നേരിട്ടു ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

ജാമ്യം ലഭിച്ചാൽ ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്ന് സിബിഐ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന ആരോപണത്തിന് യൊതൊരു തെളിവും ഹാജരാക്കാൻ സിബിഐയ്ക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യം നടത്തിയ കേസിലെ പ്രതികൾ രാജ്യംവിടുന്നത് ഒരു ദേശീയ പ്രതിഭാസമാണെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ അഭിഭാഷകന്റെ വാദവും കോടതി തള്ളി. കേസിൽ രാജ്യംവിടാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ചിദംബരത്തിന് നേരത്തെ അതിന് അവസരമുണ്ടായിരുന്നെന്ന് കോടതി പറഞ്ഞു. ചിലർ അങ്ങനെ ചെയ്തിട്ടുണ്ടെന്നതിന്റെ പേരിൽ മാത്രം ചിദംബരത്തിന്റെ പേരിൽ അത്തരമൊരു ആരോപണം ഉന്നയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഐ.എൻ.എക്‌സ്. മീഡിയ കേസിൽ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സിബിഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യഹർജി തള്ളിയത്.രണ്ടു മാസത്തിലേറെയായി ജയിലിൽ കഴിഞ്ഞശേഷമാണ് ചിദംബരത്തിന് ജാമ്യം അനുവദിക്കപ്പെട്ടത്. ചിദംബരം ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് ഡൽഹി ജോർബാഗിലെ വസതിയിൽ നിന്ന് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ ചിദംബരം ആവശ്യപ്പെട്ടത്.കേസിൽ പി. ചിദംബരത്തിനും ലോക്സഭാ എംപിയും മകനുമായ കാർത്തി ചിദംബരവും ഉൾപ്പെടെ 14 പേരെ പ്രതിസ്ഥാനത്തു നിർത്തി സിബിഐ തിങ്കളാഴ്ച ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവർക്കു പുറമേ ഐഎൻഎക്സ് മീഡിയയുടെ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP