Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്രതമെടുത്തത് ഭർത്താവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും; വ്രതമെടുത്ത ദിവസം മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തു; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

വ്രതമെടുത്തത് ഭർത്താവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും; വ്രതമെടുത്ത ദിവസം മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തു; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി വ്രതമെടുത്ത ഭാര്യയെ മദ്യലഹരിയിലെത്തിയ ഭർത്താവ് കൊലപ്പെടുത്തി. താൻ വ്രതമെടുക്കുന്ന സമയത്ത് മദ്യപിച്ച് വീട്ടിൽ വന്നത് ചോദ്യം ചെയ്തതിനാണ് ഷാമിൽ സ്വദശിനി പൂജയെ (35) ഭർത്താവ് ശ്രാവൺ കുമാർ കൊലപ്പെടുത്തിയത്. വീട്ടിലിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിന് യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് ആണ് കൊന്നത്. സംഭവത്തിൽ പൂജയുടെ ഭർത്താവ് ശ്രാവൺ കുമാറിനെ താനെ ഭവൻ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച പൂജ ഭർത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനുമായി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന കർവ ചൗത്ത് എന്ന വ്രതമനുഷ്ഠിച്ചിരുന്നു. രാത്രിയിൽ സവിശേഷ ദിവസമായിട്ടും ശ്രാവൺ വീട്ടിലിരുന്ന മദ്യപിക്കുന്നത് കണ്ട പൂജ ശ്രാവണനെ വിലക്കി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു.തർക്കത്തിനിടെ ശ്രാവൺ പൂജയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്ന് വർഷം മുമ്പാണ് ശ്രാവണും പൂജയും വിവാഹതിരാകുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP