Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിയെ കാണാനെത്തുന്നത് വിലക്കിയിട്ടും സന്ദർശനം തുടർന്നു; മർദ്ദിച്ച് വിട്ടിട്ടും എത്തിയ പ്ലസ് ടു വിദ്യർത്ഥിയെ കാമുകിയുടെ വീട്ടുകാർ പിടികൂടിയത് വീടിനകത്ത് നിന്നും; അമ്മാവനെ വിവരമറിയിച്ച ശേഷം വിദ്യാർത്ഥിയെ മർദ്ദിച്ച് കൊന്നു; ഒരാൾ അറസ്റ്റിൽ

കാമുകിയെ കാണാനെത്തുന്നത് വിലക്കിയിട്ടും സന്ദർശനം തുടർന്നു; മർദ്ദിച്ച് വിട്ടിട്ടും എത്തിയ പ്ലസ് ടു വിദ്യർത്ഥിയെ കാമുകിയുടെ വീട്ടുകാർ പിടികൂടിയത് വീടിനകത്ത് നിന്നും; അമ്മാവനെ വിവരമറിയിച്ച ശേഷം വിദ്യാർത്ഥിയെ മർദ്ദിച്ച് കൊന്നു; ഒരാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: കാമുകിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥിയെ കൈയോടെ പിടികൂടിയ ശേഷം ബന്ധുക്കൾ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് പ്ലസ് ടു വിദ്യാർത്ഥിയെ കാമുകിയെ കാണാനെത്തി എന്നതിന്റെ പേരിൽ തല്ലിക്കൊന്നത്. റിപൻ സർക്കാർ എന്ന പ്ലസ് ടു വിദ്യാർത്ഥി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. സ്ഥിരമായി യുവാവ് കാമുകിയെ കാണാൻ എത്തിയിരുന്നു.മുൻപൊരിക്കൽ പെൺകുട്ടിയുടെ അവളുടെ വീട്ടിലെത്തി കണ്ടതിന് റിപൻ സർക്കാർ മർദ്ദനത്തിനിരയായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനെത്തിയ റിപനെ ഒരു സംഘം വീട്ടിനകത്ത് നിന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ആരോ റിപന്റെ അമ്മാവനായ പ്രഫുൽ സർക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആൾക്കൂട്ടം തടഞ്ഞു. അമ്മാവനെ പിടിച്ചുവെച്ച ശേഷമാണ് 17കാരനായ റിപനെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്.സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആൾക്കൂട്ടം ഇവിടം വിട്ട് പോയത്. റിപൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP